Site iconSite icon Janayugom Online

പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം; വ്യത്യസ്ത വിഷയങ്ങളില്‍ 10 പ്രമേയങ്ങള്‍

ഗാസ അധിനിവേശത്തിനെതിരായി പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന പ്രമേയം ലോകകേരള സഭയില്‍ അവതരിപ്പിച്ചു. മുപ്പത്താറായിരത്തോളം മനുഷ്യരെ കൂട്ടക്കുരുതി നടത്തിയ യുദ്ധത്തിൽ നിന്ന് ഇസ്രയേൽ പിൻമാറണമെന്ന് പ്രമേയം അവതരിപ്പിച്ചു കൊണ്ട് സഭാംഗം റജീൻ പുക്കുത്ത് പറഞ്ഞു. പലസ്തീൻ എംബസി കൈമാറിയ കഫിയ അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. പലസ്തീൻ പതാക നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഏറ്റുവാങ്ങി. 

പാസ്പോർട്ടിന് അപേക്ഷിക്കുമ്പോൾ ഹാജരാക്കുന്ന വ്യക്തികൾക്ക് പാസ്പോർട്ട് നേരിട്ടു നൽകുന്നതിനാവശ്യമായ നടപടികൾ കേന്ദ്രഗവൺമെന്റ് സ്വീകരിക്കണമെന്ന പ്രമേയം ഇ ടി ടൈസൺ എംഎൽഎ അവതരിപ്പിച്ചു. സമഗ്രമായ കുടിയേറ്റ നിയമം പാസാക്കുക, ഗാർഹിക തൊഴിലാളികളുടെ സുരക്ഷാ പദ്ധതികൾ ആവിഷ്ക്കരിക്കുക, പ്രവാസികളുടെ തൊഴിൽ സുരക്ഷയ്ക്ക് പദ്ധതികൾ ആവിഷ്കരിക്കുക, ഉന്നത വിദ്യാഭ്യാസ റിക്രൂട്ട്മെന്റ് ഏജൻസികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക, വിദേശ രാജ്യങ്ങളിൽ ലീഗൽ അറ്റാഷെമാരെ നിയമിക്കുക, സന്നദ്ധ സംഘടനകൾക്ക് വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്നതിന് അനുമതി നൽകുക, പ്രവാസ സമൂഹവുമായുള്ള സാംസ്കാരിക വിനിമയത്തിന് നടപടികൾ സ്വീകരിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. 

Eng­lish Summary:Solidarity with the Pales­tin­ian peo­ple; 10 res­o­lu­tions on dif­fer­ent topics

You may also like this video

Exit mobile version