Site icon Janayugom Online

നേപ്പാളില്‍ സോളോ ട്രക്കിങ് നിരോധിച്ചു

സുരക്ഷ മുന്‍നിര്‍ത്തി ട്രക്കിങ്ങില്‍ ഗൈഡിനെ നിര്‍ബന്ധമാക്കി നേപ്പാള്‍. ടൂറിസം ബോര്‍ഡിന്റെതാണ് തീരുമാനം. ഏപ്രില്‍ ഒന്നുമുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതോടെ തനിച്ച് ട്രക്കിങ് നടത്താന്‍ സാധിക്കില്ലെന്ന് നേപ്പാൾ ടൂറിസം ബോർഡ് ഡയറക്ടർ മണിരാജ് ലാമിച്ചനെ അറിയിച്ചു. നേപ്പാള്‍ ടൂറിസം ബോര്‍ഡിന്റെ കണക്ക് പ്രകാരം 2019ൽ നേപ്പാളിൽ 50,000 വിനോദസഞ്ചാരികളാണ് സോളോ ട്രക്കിങ് നടത്തിയത്. 

റൂട്ട് പെർമിറ്റും ട്രെക്കേഴ്സ് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം കാര്‍ഡും ലഭിച്ചവര്‍ക്കാണ് സോളോ ട്രക്കിങ്ങിന് അനുമതിയുണ്ടായിരുന്നത്. ട്രക്കേഴ്സ്‌സ് ഇന്‍ഫര്‍മേഷന്‍ മനേജ്‌മെന്റ് സിസ്റ്റം കാര്‍ഡായിരുന്നു സാഹസിക സഞ്ചാരികള്‍ക്ക് ആവശ്യമായ ട്രക്കിങ് പെര്‍മിറ്റ്. ട്രക്കേഴ്സ് ഇന്‍ഫര്‍മേഷന്‍ മനേജ്‌മെന്റ് സിസ്റ്റം കാര്‍ഡിന്റെ തുകയും ടൂറിസം ബോര്‍ഡ് ഉയര്‍ത്തി. പെർമിറ്റിനായി ഒരു വ്യക്തി 2000 രൂപ നൽകണം. 

Eng­lish Sum­ma­ry; Solo trekking is banned in Nepal

You may also like this video

Exit mobile version