തൃശൂരിലെ പറപ്പൂക്കര മുത്രത്തിക്കരയിൽ മകൻ അച്ഛനെ വെട്ടി പരിക്കേൽപ്പിച്ചു. മുത്രത്തിക്കര മേക്കാടൻ രവിയ്ക്കാണ്(60) മകൻ വിഷ്ണുവിന്റെ വെട്ടേറ്റത്. ആക്രമണത്തിന് ശേഷം വിഷ്ണു വീടിന്റെ മുകളിലത്തെ നിലയിൽ വാതിലടച്ച് ഒളിച്ചിരിക്കുകയാണ്. കൈയ്യിൽ മാരകായുധങ്ങളുമായാണ് ഇയാൾ വീടിനുള്ളിൽ കയറിയത്. വിഷ്ണു ആത്മഹത്യാ ഭീഷണി മുഴക്കുന്നതായും റിപ്പോർട്ടുകളുണ്ട്. സംഭവമറിഞ്ഞെത്തിയ പൊലീസും ഫയർഫോഴ്‌സും ചേർന്ന് ഇയാളെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. തലയ്ക്കും കഴുത്തിനും ആഴത്തിൽ മുറിവേറ്റ രവിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ച് മകൻ; ശേഷം വീട്ടിൽ കയറി വാതിലടച്ച് യുവാവിന്റെ ആത്മഹ ത്യാ ഭീഷണി

