Site iconSite icon Janayugom Online

മകന് ട്രാൻസ്ജെൻഡർ യുവതിയുമായി പ്രണയം; ദമ്പതികള്‍ ജീ വനൊടുക്കി

മകന് ട്രാൻസ്ജെൻഡർ യുവതിയുമായി പ്രണയമാണെന്നറിഞ്ഞ ദമ്പതികള്‍ ആത്മഹത്യ ചെയ്തു. ആന്ധ്രാ പ്രദേശിലെ നന്ദ്യാലിലാണ് സംഭവം. 45കാരനായ സുബ്ബ റായിഡു, 38കാരിയായ സരസ്വതി എന്നിവരാണ് ആത്മഹത്യ ചെയ്തത്. 24കാരനായ മകന്‍ സുന്ലഡ കുമാറിന് ട്രാൻസ്ജെൻഡർ യുവതിയുമായി പ്രണയമാണെന്നറിഞ്ഞ ഇരുവരും ക‍ഴിഞ്ഞ ദിവസം മകനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. ഇതിന് പിന്നാലെയാണ് ദമ്പതികള്‍ ജീവനൊടുക്കിയത്.

മകന്‍ വിവാഹത്തിന് വിസമ്മതിച്ച സുനില്‍ തനിക്ക് ഒരു ട്രാൻസ്ജെൻഡര്‍ യുവതിയെ ഇഷ്ടമാണെന്നും അവര്‍ക്കൊപ്പം ജീവിക്കാനാണ് താത്പര്യമെന്നും മാതാപിതാക്ക‍ളെ അറിയിക്കുകയായിരുന്നു. പിന്നാലെ മൂവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അടുത്തിടെ ഇക്കാര്യം പറഞ്ഞ് സുനില്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇത്ദമ്പതികളെ കൂടുതല്‍ വിഷമത്തിലാക്കിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് അരിയിച്ചു. ബിടെക് പാസ്സായ സുനില്‍ നിലവില്‍ ഓട്ടോ റിക്ഷ ഡ്രൈവറാണ്. ദമ്പതികളുടെ ഏക മകൻ കൂടിയാണിയാള്‍.

Exit mobile version