Site iconSite icon Janayugom Online

ക്വട്ടേഷന്‍കാര്‍ക്ക് പണം നല്‍കി പിതാവിനെ കൊലപ്പെടുത്തി യുവാവ്: ലക്ഷ്യം ഇന്‍ഷുറന്‍സ് തുക

policepolice

മധ്യപ്രദേശിലെ ബർവാനി ജില്ലയിൽ അപകട ഇൻഷുറൻസ് തുക ലഭിക്കുന്നതിനായി പിതാവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കി മകന്‍. അജ്ഞാത വാഹനമിടിച്ച് 52 കാരനായ പിതാവ് മരിച്ചെന്ന് അവകാശപ്പെട്ട് നവംബർ 10 ന് പ്രതി സെൻധ്വ പോലീസ് സ്റ്റേഷനെ സമീപിച്ചപ്പോഴാണ് മരണം പുറത്തറിഞ്ഞതെന്ന് പൊലീസ് സൂപ്രണ്ട് (എസ്പി) ദീപക് കുമാർ ശുക്ല പറഞ്ഞു. 

പിതാവ് ദിവസവും രാവിലെ നടക്കാന്‍ പോകുമെന്ന് അറിയാമായിരുന്ന മകന്‍, പിതാവിനെ കൊലപ്പെടുത്താന്‍ വാടക കൊലയാളികള്‍ക്ക് പണം നല്‍കിയിരുന്നതായും പൊലീസ് കണ്ടെത്തി. കൊലപാതകത്തിന് 2.5 ലക്ഷം രൂപയാണ് ഇയാള്‍ വാടക കൊലയാളികള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നത്. പത്ത് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സാണ് പിതാവിന്റെ പേരിലുണ്ടായിരുന്നത്. ഇതില്‍ 2.5 ലക്ഷം രൂപ നല്‍കാമെന്ന് മകന്‍ പറഞ്ഞിരുന്നതായി സംഭവത്തില്‍ പിടിയിലായ ക്വട്ടേഷന്‍ സംഘത്തിലെ ഒരാളായ കരൺ ഷിൻഡെ പൊലീസിനോട് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. രണ്ട് പ്രതികളെ കൂടി അറസ്റ്റ് ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

Eng­lish Sum­ma­ry: Son gives mon­ey to goons to ki ll father for insur­ance money

You may also like this video

Exit mobile version