മദ്യ ലഹരിയില്‍ അമ്മയെ മകൻ കഴുത്ത് ഞെരിച്ച് കൊന്നു. ആലപ്പുഴ ഭരണിക്കാവിൽ ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. ഭരണിക്കാവ് പുത്തൻതറയിൽ രമയാണ് കൊല്ലപ്പെട്ടത്. മകൻ നിഥിനെ പൊലീസ് അറസ്റ്റ് ചെയ്തു. പണത്തെചൊല്ലിയുള്ള തർക്കമാണ് കൊലപാതക കാരണം എന്നാണ് പ്രാഥമിക നിഗമനം.
മദ്യപിച്ച് വീട്ടിലെത്തിയ മകൻ നിധിൻ, അമ്മയുമയി വഴക്കിടുകയും തുടർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പുടുത്തുകയുമായിരുന്നു. ഇതിന് ശേഷം വീട്ടിൽനിന്ന് മകൻ പുറത്ത് പോയി. മുത്ത മകൻ മിഥിൻ ഭക്ഷണം കഴിക്കാന‍് വീട്ടിലെത്തിയപ്പോഴാണ് അമ്മ മരിച്ച് കിടക്കുന്നത് കണ്ടത്. ഉടൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
English Summary: son killed his mother alappuzha bharanikkavu
You may also like this video

