Site iconSite icon Janayugom Online

മൈക്രോസോഫ്റ്റ് സിഇഒയുടെ മകന്‍ അന്തരിച്ചു

CEOCEO

മൈക്രോസോഫ്റ്റ് ഉല്പ്ന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് മൈക്രോസോഫ്റ്റ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ സത്യ നദെല്ലയ്ക്ക് പ്രേരണയായ അദ്ദേഹത്തിന്റെ മകന്‍ സെയിന്‍ നദെല്ല (26) അന്തരിച്ചു. ജന്മനാ സെറിബ്രല്‍ പാള്‍സി രോഗമുണ്ടായിരുന്നു. 54കാരനായ സത്യ നദെല്ല 2014ല്‍ മൈക്രോസോഫ്റ്റിന്റെ സിഇഒ ആയതിന് ശേഷം കമ്പനി ഭിന്നശേഷിക്കാര്‍ക്ക് പിന്തുണ നല്‍കുന്ന മികച്ച ഉത്പന്നങ്ങള്‍ രൂപകല്‍പന ചെയ്തിരുന്നു. തന്റെ മകനെ വളര്‍ത്തിയതില്‍ പ്രചോദനം ഉള്‍കൊണ്ടാണ് നദെല്ല ഇത്തരം ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിലേക്ക് കമ്പനിയെ നയിച്ചത്.

Eng­lish Sum­ma­ry: son of a Microsoft CEO has died

You may like this video also

Exit mobile version