Site iconSite icon Janayugom Online

കത്തിമുനയില്‍ മകന്‍ അമ്മയെ ബലാത്സംഗം ചെയ്തു

ഉത്തര്‍പ്രദേശില്‍ മകന്‍ അമ്മയെ കത്തിമുനയില്‍ നിര്‍ത്തി ബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ദീപാവലി ദിനത്തിലാണ് മയക്കുമരുന്നിന് അടിമയായ മകന്‍ അമ്മയെ അതിക്രൂരമായി ലൈംഗികപീഡനത്തിന് ഇരയാക്കിയത്. ചെറുക്കാന്‍ ശ്രമിച്ച അമ്മയെ കത്തികാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു മകന്‍ ബലാത്സംഗം ചെയ്തത്. വീട്ടുജോലിക്കാരിയായ ഇവര്‍ക്ക് നാല് മക്കളാണുള്ളത്. മകനെതിരെ അമ്മ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി ഗാസിയാബാദ് പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: son ra- ped moth­er in UtterPradesh

You may like this video also

Exit mobile version