ഉത്തർപ്രദേശിലെ പൊലീസ് സ്‌റ്റേഷനിൽവച്ച് അമ്മയെ മകൻ തീകൊളുത്തി കൊന്നു. അലിഗഡിലെ ഖൈർ പൊലീസ് സ്റ്റേഷനിൽ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നത്. ഹേമലത എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സിസിടിവി ദൃശ്യങ്ങളിൽ സ്ത്രീ പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞുകയറുന്നത് കാണാം. ഇവര്‍ക്കൊപ്പം വന്നയാള്‍ ഇവരുടെ മേല്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
അന്വേഷണത്തില്‍, ഇയാള്‍ ഇവരുടെ മകൻ ഗൗരവ് (22) ആണെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. “പോലീസ് ഇടപെടുമ്പോഴേക്കും മകൻ അവളെ തീകൊളുത്തുകയായിരുന്നു. തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ പോലീസുകാർക്കും പൊള്ളലേറ്റു.
40 ശതമാനം പൊള്ളലേറ്റ ഹേമലത ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചതായി പൊലീസ് അറിയിച്ചു. മകൻ ഗൗരവിനെ അറസ്റ്റ് ചെയ്തു.
English Summary: Son sets mother on fire at police station, shoots video; Mother died
You may also like this video