Site icon Janayugom Online

മകന്‍ അച്ഛനെയും അമ്മയെയും കുത്തി പരുക്കേല്‍പ്പിച്ചു; പ്രതി ലഹരിക്കടിമയെന്ന് പൊലീസ്

കോഴിക്കോട് ലഹരിക്കടിമയായിരുന്ന മകന്‍ അച്ഛനേയും അമ്മയെയും കുത്തിപ്പരിക്കേല്‍പ്പിച്ചു. എരഞ്ഞിപ്പാലം സ്വദേശി ഷാജി (50)ബിജി (48)എന്നിവര്‍ക്കാണ് കുത്തേറ്റത്. പരിക്കേറ്റ ഇവരെ കോഴിക്കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവം. മകന്‍ ഷൈനിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അച്ഛനെയും അമ്മയേയും കുത്തിപരിക്കേല്‍പ്പിച്ച ശേഷം മകന്‍ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പൊലീസ് എത്തി ഏറെ പരിശ്രമിച്ചിട്ടും ഷൈനെ പിടികൂടാനായില്ല. തുടര്‍ന്ന് ആകാശത്തേക്ക് വെടിയുതിര്‍ത്ത ശേഷമാണ് ഇയാളെ പൊലീസ് പിടികൂടിയത്. 

Eng­lish Summary:Son stabs father and moth­er; The police said that the accused is a drug addict
You may also like this video

Exit mobile version