Site icon Janayugom Online

പാട്ടുകളുടെ പകർപ്പവകാശ കേസ്; ഇളയരാജ എല്ലാവരെക്കാളും മുകളിലല്ലെന്ന് മദ്രാസ് ഹൈക്കോടതി

സംഗീതജ്ഞൻ ഇളയരാജ എല്ലാവരെക്കാളും മുകളിൽ അല്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ വിമർശിച്ചു. പാട്ടുകളുടെ പകർപ്പവകാശം സംബന്ധിച്ച കേസിലാണ് മദ്രാസ് ഹൈക്കോടതിയുടെ വിമർശനം. ഇളയരാജ എല്ലാവരേക്കാളും മുകളിൽ ആണെന്ന് അഭിഭാഷകൻ പറഞ്ഞതിന് മറുപടിയായിട്ടാണ് കോടതിയുടെ വിമർശനം. മൂന്ന് പേർക്ക് മാത്രമാണ് അങ്ങനെ അവകാശപ്പെടാൻ കഴിയുന്നതെന്ന് കോടതി പറഞ്ഞു. മുത്തുസ്വാമി ദീക്ഷിതർ, ത്യാഗരാജൻ, ശ്യാമശാസ്ത്രി എന്നിവർക്ക് മാത്രമേ ഇങ്ങനെ അവകാശപ്പെടാന്‍ കഴിയൂവെന്ന് എന്ന് കോടതി നിരീക്ഷിച്ചു. 

ഇളയരാജ ഈണം പകർന്ന 4,500 ഗാനങ്ങളിൽ അദ്ദേഹത്തിന് പ്രത്യേക അവകാശം നൽകിയ ഉത്തരവിനെതിരെ എക്കോ റിക്കോർഡിങ് കമ്പനി നൽകിയ അപ്പീലാണ് കോടതിയുടെ വിമര്‍ശനം. അപ്പീലിൽ തീരുമാനം ആകും വരെ ഗാനങ്ങളുടെ പകർപ്പവകാശത്തിലൂടെ നേടുന്ന പണം പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കയോ, കോടതിക്ക് കൈമാറുകയോ വേണമെന്ന് എക്കോ ആവശ്യപ്പെട്ടത്. എന്നാൽ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ ഇളയരാജയുടെ അഭിഭാഷകൻ, മറ്റുള്ളവരെക്കാൾ മുകളിലാണ് തന്റെ കക്ഷിയെന്ന് കോടതയില്‍ അഭിപ്രായപ്പെടുകയായിരുന്നു.

Eng­lish Sum­ma­ry: song copy­right case; Madras High Court says Ila­yara­ja is not above everyone
You may also like this video

Exit mobile version