ഗാനം ചിത്രീകരിക്കുന്നതിനിടെ അഭിനേതാക്കൾ തിരയിൽപ്പെട്ടു. മാരാരിക്കുളം ചെത്തി കടപ്പുറത്ത് എ മാൻ ഫ്രം ദി സീ എന്ന ആൽബത്തിലെ കടലോൻ വരുന്നേ.. എന്ന ഗാനം ചിത്രീകരിക്കവേ തീരത്ത് നിന്നവർ ശക്തമായ വന്ന തിരയിൽപ്പെട്ടത്. രാജീവ് ആലുങ്കൽ എഴുതി ജോസി ആലപ്പഴ സംഗീതം ചെയ്ത പാട്ട് ചെത്തി കാറ്റാടി കടപ്പുറത്ത് മൂന്ന് ദിവസമായി ഷൂട്ടിങ് നടക്കുകയായിരുന്നു.
ഇന്ന് ഉച്ചയോടെ കടൽ ശക്തമായപ്പോൾ വന്ന തിര തീരത്തെയ്ക്ക് അടിച്ചു കയറുകയായിരുന്നു. ക്യാമറാസംഘവും മറ്റുള്ളവരും കരയിലെയ്ക്ക് ഓടി രക്ഷപ്പെട്ടു. പാട്ടിനൊത്ത് അഭിനയിക്കുകയായിരുന്ന ജാക്സൺ ആറാട്ടുകുളം തിരയിടിച്ച് വീണു. ഒഴുകിപ്പോയ ജാക്സണെ മറ്റുള്ളവർ രക്ഷിച്ച് അപകടം കൂടാതെ കരയിൽ കയറ്റി. ഷൂട്ടിങ് തൽക്കാലം നിർത്തിവെച്ചു.