Site iconSite icon Janayugom Online

പ്രശാന്ത്കിഷോറുമായി സോണിയ ചര്‍ച്ച തുടരുന്നു; രാജസ്ഥാനില്‍ ഗഹലോട്ടിനെതിരേ സച്ചിന്‍പൈലറ്റ്, കോണ്‍ഗ്രസ് പ്രതിരോധത്തില്‍

തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരുന്നതിനായി സജീവ ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും, മുതിര്‍ന്ന നേതാക്കളുമായി സോണിയ ഗാന്ധി അടക്കം ചര്‍ച്ച ആരംംഭിച്ചിരിക്കെ പാര്‍ട്ടി ഭരണത്തിലുള്ള രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് സച്ചിന്‍പൈലറ്റ് സോണിയയോട് നേരിട്ട് അഭിപ്രായപ്പെട്ടു കഴിഞ്ഞു.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സോണിയ ഗാന്ധിയുമായി പ്രശാന്ത് കിഷോര്‍ രണ്ടാം തവണയും കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രശാന്ത് കിഷോറിന്റെ നിര്‍ദേശങ്ങളില്‍ രണ്‍ദീപ് സിംഗ് സുര്‍ജേവാല കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. നേതാക്കളുടെ അഭിപ്രായങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. പ്രശാന്ത് കിഷോറിനെ പാര്‍ട്ടി ചുമതലയില്‍ നിയോഗിക്കണമെന്ന് എ കെ ആന്റണി വ്യക്തമാക്കിയെന്നും സൂചനയുണ്ട്. പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടി പ്രവേശനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ചര്‍ച്ച നടത്തും. 

ഇതിനിടയില്‍ സച്ചിന്‍റെ എതിര്‍പ്പ് പാര്‍ട്ടിയെ കുടുതല്‍ പ്രതിരോധത്തില്‍ എത്തിച്ചിരിക്കുകയാണ്. രാജസ്ഥാനിലെ മുഖ്യമന്ത്രിയാവാനുള്ള ആഗ്രഹം സച്ചിന്‍ സോണിയയോട് അറിയിച്ചെന്നാണ് വിവരം.നിലവിലെ ട്രെന്റ് മാറ്റി എങ്ങനെ രാജസ്ഥാനില്‍ വീണ്ടും അധികാരത്തിലെത്താം എന്നാണ് സോണിയയുമായി സംസാരിച്ചതെന്ന് സച്ചിന്‍ പറയുന്നുകോണ്‍ഗ്രസിന്റെ ഭാവിയെക്കുറിച്ചും രാജസ്ഥാനില്‍ പാര്‍ട്ടിയെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്നതിനെക്കുറിച്ചും ഞാന്‍ സംസാരിച്ചു.പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ചില നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്, അദ്ദേഹം പറഞ്ഞു.

രാജസ്ഥാനില്‍ മുഖ്യമന്ത്രി പദത്തിലെത്താന്‍ നേരത്തെ തന്ന സച്ചിന്‍ മുന്നോട്ടുവന്നിരുന്നു. എന്നാല്‍, അശോക് ഗെലോട്ട് മുഖ്യമന്ത്രി സ്ഥാനത്തെത്തുകയായിരുന്നു. ഉപ മുഖ്യമന്ത്രിയായെങ്കിലും അശോക് ഗെലോട്ടുമായുള്ള പ്രശ്‌നങ്ങള്‍ കാരണം ആ സ്ഥാനത്ത് സച്ചിന്‍ തുടര്‍ന്നില്ല. പിന്നീട് അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോവുകയും ചെയ്തു.

സച്ചിനെയും വിമതരെയും തിരിച്ചുകൊണ്ടുവരേണ്ട എന്ന തീരുമാനമായിരുന്നു ഗെലോട്ട് പറഞ്ഞതെങ്കിലും. സച്ചിനെ തിരിച്ചെത്തിക്കാന്‍ പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും മുന്നോട്ടുവന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന ഉറപ്പിലാണ് സച്ചിനും കൂട്ടരും വീണ്ടും പാര്‍ട്ടിയിലേക്ക് തിരികെയെത്തിയത്.

Eng­lish Sum­ma­ry: Sonia con­tin­ues talks with Prashant Kishore; Sachin Pilot and Con­gress defend against Gahlot in Rajasthan

You may also like this video:

Exit mobile version