കെ വി തോമസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും നടപടി വേണമെന്നുമാത്രമാണ് പറഞ്ഞതെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. എഐസിസിയുടെ നടപടി അംഗീകരിക്കുകയാണ്. കണ്ണൂരിൽ സിപിഐ എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുത്ത തോമസിനെ പുറത്താക്കണമെന്ന സുധാകരന്റെ ആവശ്യം അച്ചടക്കസമിതിയും സോണിയാഗാന്ധിയും തള്ളിയിരിക്കുകയാണ്.
കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ശ്രമിക്കുന്നത് തന്നെ പാർട്ടിയിൽനിന്ന് പുറത്താക്കാനാണെന്ന് കെ വി തോമസ് നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു. ഇങ്ങനെയൊരു നേതൃത്വം കേരളത്തിന് വേണോയെന്ന് ആലോചിക്കണമെന്നും കെ സുധാകരനെതിരെ കെ വി തോമസ് തുറന്നടിച്ചിരുന്നു. തന്നെ പുറത്താക്കാൻ നേരത്തെ ശ്രമം തുടങ്ങി. 2024 ലെ തെരഞ്ഞെടുപ്പിൽ ബിജെപിയെ കോൺഗ്രസിന് ഒറ്റക്ക് നേരിടാൻ കഴിയില്ലെന്നും കെ വി തോമസ് പറഞ്ഞു.രാഷ്ട്രീയ കാര്യ സമിതി യോഗത്തിന് തന്നെ വിളിക്കാതിരുന്നത് തെറ്റായിപോയി എന്നും കെ വി തോമസ് വിമര്‍ശിച്ചു.
ഖദർ ഇട്ടാൽ മാത്രം കോൺഗ്രസ് ആവില്ല. തനിക്ക് സ്ഥാനമാനങ്ങൾ തന്നിട്ടുണ്ടെങ്കിൽ പാർട്ടിക്കായി തിരിച്ചും ചെയ്‌തിട്ടുണ്ട്. ജനങ്ങളാണ് അംഗീകാരം നൽകിയത്. തന്നേക്കാൾ സ്ഥാനമാനങ്ങൾ നേടിയവർ ഇവിടെ ഉണ്ട്. തന്നേക്കാൾ പ്രായമുള്ളവർ സ്ഥാനങ്ങളിലിരിപ്പുണ്ട്. തന്റെയും കെ സുധാകരന്റെയും സാമ്പത്തികം കൂടി അന്വേഷിക്കണമെന്നും കെ വി തോമസ് അഭിപ്രായപ്പെട്ടിരുന്നു.
English Summary:Sonia Gandhi rejects Sudhakaran’s demand
You may also like this video: