Site iconSite icon Janayugom Online

സോണിയാ ഗാന്ധിയുടെ അമ്മ അന്തരിച്ചു

സോണിയാ ഗാന്ധിയുടെ അമ്മ പാവോള മൈനോ അന്തരിച്ചു. ഓഗസ്റ്റ് 27ന് ചികിത്സയിലിരെക്കായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നലെ നടന്നു. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

മെഡിക്കല്‍ ചെക്കപ്പിനായി സോണിയ ഗാന്ധി മക്കളായ രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം വിദേശത്താണ്. കഴിഞ്ഞയാഴ്ച സോണിയ അമ്മയെ സന്ദര്‍ശിച്ചിരുന്നു. രാഹുലും പ്രിയങ്കയും നേരത്തെ നിരവധി തവണ മുത്തശ്ശിയെ കാണാന്‍ പോയിരുന്നു. 2020ല്‍ രാഹുല്‍ ഗാന്ധി അടിക്കടി വിദേശസന്ദര്‍ശനം നടത്തിയത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ രാഹുലിന്റേത് അസുഖബാധിതയായി ബന്ധുവിനെ കാണാനുള്ള സന്ദര്‍ശനമാണെന്നായിരുന്നു പാര്‍ട്ടി പറഞ്ഞത്.

Eng­lish Sum­ma­ry: Sonia Gand­hi’s moth­er passed away

You may also like this video

Exit mobile version