Site icon Janayugom Online

കോണ്‍ഗ്രസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ തരിച്ചടിനേരിടുമ്പോള്‍ സോണിയ പടിയിറങ്ങുന്നു

കോൺഗ്രസിന്റെ നേതൃസ്ഥാനം സോണിയാ ഗാന്ധി ഒഴിഞ്ഞ് മല്ലികാര്‍ജ്ജുനഖാര്‍ഗെക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനം കൊടുക്കുമ്പോള്‍ നെഹ്രു കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാള്‍ 24 വര്‍ഷത്തിനുശേഷം അധ്യക്ഷസ്ഥാനത്ത് എത്തുകയാണ്.

രണ്ടു ഘട്ടങ്ങളിലായി 22 വർഷം കോൺഗ്രസിനെ നയിച്ച സോണിയ ഗാന്ധി പ്രസിഡന്റ് പദവിയിൽ നിന്ന് ഇന്നു പടിയിറങ്ങും. കോൺഗ്രസിന്റെ പുതിയ പ്രസിഡന്റായി മല്ലികാർജുൻ ഖർഗെ ഇന്നു ചുമതലയേൽക്കുമ്പോൾ പാർട്ടിയിൽ സോണിയാ യുഗം അവസാനിക്കുമെന്ന് ആരും കരുതുന്നില്ല. അവർക്ക് ഇനിയും തീരുമാനങ്ങളെ സ്വാധീനിക്കാനാകും. എന്നാൽ ആരോഗ്യ പ്രശ്‌നങ്ങൾ അവരെ പൊതു വേദിയിൽ നിന്ന് മാറ്റി നിർത്തിയേക്കും. 

സജീവ രാഷ്ട്രീയവും ഉപേക്ഷിക്കാൻ സാധ്യത ഏറെയാണ്. അങ്ങനെ യുപിഎ സർക്കാരിലൂടെ കേന്ദ്രത്തിൽ കോൺഗ്രസിന് 10 കൊല്ലം അധികാരം നൽകിയ സോണിയയാണ് കോൺഗ്രസിലെ ഔദ്യോഗിക സ്ഥാനം വേണ്ടെന്ന് വയ്ക്കുന്നത്.രാജീവ് ഗാന്ധിയെ തമിഴ് പുലികൾ കൊലപ്പെടുത്തിയപ്പോൾ തന്നെ കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ സോണിയയിൽ സമ്മർദ്ദമുണ്ടായി. എന്നാൽ രാഷ്ട്രീയത്തിലേക്കില്ലെന്ന് പറഞ്ഞ് സോണിയയും മക്കളും അന്ന് മാറി നിന്നു.പക്ഷേ വാജ്‌പേയുടെ അധികാരത്തിലെത്തലും കോൺഗ്രസിന്റെ തകർച്ചയും കാര്യങ്ങൾ മാറ്റി മറിച്ചു. പാർട്ടി നേതൃത്വം ഏറ്റെുത്ത് സോണിയാ മുന്നിൽ നിന്ന് നയിച്ചു. അങ്ങനെ കോൺഗ്രസ് ഉയർത്തെഴുന്നേറ്റു. രണ്ടാം യുപിഎ സർക്കാരിലെ അഴിമതികൾ സർക്കാരിന് തിരിച്ചടിയായി.

വര്‍ഗ്ഗീയത ആളിക്കത്തിച്ച് ബിജെപി അധികാരത്തിലെത്തി. എന്നാല്‍ കോണ്‍ഗ്രസിന് അതിനെ നേരിടാനുള്ള ശക്തി ഇല്ലാതായി. ബിജെപി തീവ്രഹിന്ദുത്വത്തിനൊപ്പം നിന്നപ്പോള്‍ കോണ്‍ഗ്രസ് മൃദുഹിന്ദുത്വ സമീപനം സ്വീകരിച്ചു. സോണിയ കസേരയൊഴിഞ്ഞ് രാഹുലിനെ പാർട്ടി അധ്യക്ഷനാക്കി. പക്ഷേ ബിജെപിക്ക് മുന്നില്‍ രാഹുലിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല കോണ്‍ഗ്രസ് കൂടുതല്‍ തകര്‍ന്നടിഞ്ഞു. കോണ്‍ഗ്രസിന്‍റെ ജനപ്രതിനിധികള്‍ ബിജെപിയിലേക്ക്ചേക്കേറുന്നു. ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപിയാകുന്നു. രാഹുൽ രാജി വച്ചപ്പോൾ വീണ്ടും സോണിയ അധ്യക്ഷയായി. മധ്യപ്രദേശ്, മിസോറാം, നാഗാലാന്‍ഡ്, ഒറീസ എന്നീ നാല് സംസ്ഥാനങ്ങളില്‍ മാത്രമായിരുന്നു കോണ്‍ഗ്രസ് അന്ന് അധികാരത്തിലിരുന്നത്. അവിടെ നിന്ന് 2004ലെ പൊതുതെരഞ്ഞെടുപ്പില്‍ വലിയ ഒറ്റകക്ഷിയായി കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാനും 2009ല്‍ വിജയം ആവര്‍ത്തിക്കാനും സോണിയക്കായി.

തുടര്‍ന്ന്2014ലെയും 2019ലെയും പൊതുതെരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ തന്നെ കോണ്‍ഗ്രസിന്റെ വലിയ പരാജയത്തിനും സോണിയ സാക്ഷിയയി. ഇപ്പോള്‍ കോണ്‍ഗ്രസ് കേവലം രണ്ടു സംസ്ഥാനങ്ങളില്‍ മാത്രമാണ് അധികാരത്തിലുള്ളത്. ഇതിനിടെ സംഘടനാ തിരഞ്ഞെടുപ്പ് നടത്തി പിൻഗാമിയെ കണ്ടെത്തി. അതിന് ശേഷമാണ് പാർട്ടിയിൽ നിന്ന് പടിയിറങ്ങുന്നത്.1997 ലാണ് ഏറ്റവും ഒടുവിലായി കോൺഗ്രസിൽ പ്രവർത്തക സമിതി തിരഞ്ഞെടുപ്പ് നടന്നത്. അന്ന് മുതൽ ഇങ്ങോട്ട് പ്രവർത്തക സമിതിയിലെ അംഗങ്ങളെ എല്ലാവരേയും അധ്യക്ഷൻ നാമനിർദ്ദേശം ചെയ്യുന്നതായിരുന്നു കോൺഗ്രസിലെ രീതി. 

എന്നാൽ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാൾ തിരഞ്ഞെടുപ്പിലൂടെ അധ്യക്ഷനായതോടെയാണ് ഇപ്പോൾ പ്രവർത്തക സമിതിയിലും തിരഞ്ഞെടുപ്പ് നടത്താനുള്ള ചർച്ചകൾ ഉയർന്നിരിക്കുന്നത്.എഐസിസി പ്ലീനറി സമ്മേളനം 3 മാസത്തിനകം നടക്കും. പ്രവർത്തക സമിതിയിലേക്കുള്ള പുതിയ അംഗങ്ങളെ സമ്മേളനത്തിൽ തീരുമാനിക്കും. 25 അംഗ സമിതിയിലെ 12 പേരെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്താൻ ഖർഗെ തയാറാകുമെന്നാണു സൂചന. 1997 ലെ കൊൽക്കത്ത പ്ലീനറിയിലാണ് ഏറ്റവുമൊടുവിൽ സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്.

നെഹ്രു കുടുംബവും തെരഞ്ഞെടുപ്പിന് അനുകൂലമാണ്. 12 പേരെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തി ബാക്കിയുള്ളവരെ ഖാർഗെ നാമനിർദ്ദേശം ചെയ്യും. തിരഞ്ഞെടുപ്പ് വേണമെന്ന് ശശി തരൂർ അടക്കം ആവശ്യപ്പെട്ടിട്ടുണ്ട്. 25 അംഗപ്രവര്‍ത്തകസമിതിയില്‍ പാർട്ടി അധ്യക്ഷൻ, പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധി എന്നിവർക്ക് പുറമെ 12പേരെയാണ് തിരഞ്ഞെടുപ്പിലൂടെ കണ്ടെത്താനുള്ളത്. 11 പേരെ പുതിയ അധ്യക്ഷൻ നാമനിർദ്ദേശം ചെയ്യും

Eng­lish Summary:
Sonia steps down amid biggest defeat in Con­gress history

You may also like this video:

Exit mobile version