Site iconSite icon Janayugom Online

മുന്നില്‍ നിന്ന് ‍സോഫി; വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് 161 റണ്‍സ് വിജയലക്ഷ്യം

ന്യൂസിലന്‍ഡിനെതിരെ വനിതാ ടി20 ക്രിക്കറ്റ് ലോകകപ്പില്‍ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യക്ക് 161 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തു. മലയാളി താരം ആശാ ശോഭന ഒരു വിക്കറ്റ് നേടി. മികച്ച തുടക്കമാണ് ന്യൂസിലന്‍ഡിന് ലഭിച്ചത്. ഓപ്പണര്‍മാരായ സൂസി ബേറ്റ്സും ജോര്‍ജിയ പ്ലിമ്മെറും 67 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 24 പന്തില്‍ 27 റണ്‍സെടുത്ത ബേറ്റ്സിനെ അരുന്ധതി റെഡ്ഡി, ശ്രേയങ്ക പാട്ടീലിന്റെ കൈകളിലെത്തിച്ചു. ഇതേ സ്‌കോറില്‍ പ്ലിമ്മെറും മടങ്ങി. 23 പന്തില്‍ 33 റണ്‍സാണ് പ്ലിമ്മെറിന്റെ സമ്പാദ്യം. ഇതോടെ രണ്ടിന് 67 എന്ന നിലയിലായി കിവീസ്. 

അമേലിയ കേര്‍ (22 പന്തില്‍ 13), ബ്രൂക്ക് ഹലിഡയ് (16) എന്നിവര്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. എങ്കിലും ഒരറ്റത്ത് സോഫി ഡിവൈന്‍ പിടിച്ചുനിന്നതോടെ മാന്യമായ സ്‌കോര്‍ ഉയര്‍ത്താന്‍ ന്യൂസിലന്‍ഡിന് സാധിച്ചു. 36 പന്തുകളില്‍ ഏഴ് ഫോറുകള്‍ ചേര്‍ന്നതാണ് സോഫിയുടെ അര്‍ധ സെഞ്ചുറി. ഇന്ത്യക്കായി രേണുക സിങ് നാലോവറില്‍ 27 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ നേടി. അരുന്ധതി റെഡ്ഡി, ആശാ ശോഭന എന്നിവര്‍ ഓരോ വിക്കറ്റും നേടി. നാലോവറില്‍ 22 റണ്‍സ് വഴങ്ങിയാണ് ആശയുടെ വിക്കറ്റ്.
ഇന്ത്യ: ഷെഫാലി വര്‍മ, സ്മൃതി മന്ദാന, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, അരുന്ധതി റെഡ്ഡി, പൂജ വസ്ത്രകര്‍, ശ്രേയങ്ക പാട്ടീല്‍, ആശാ ശോഭന, രേണുക താക്കൂര്‍ സിങ്. ന്യൂസിലന്‍ഡ്: സൂസി ബേറ്റ്സ്, ജോര്‍ജിയ പ്ലിമ്മര്‍, അമേലിയ കെര്‍, സോഫി ഡിവൈന്‍ (ക്യാപ്റ്റന്‍), ബ്രൂക്ക് ഹാലിഡേ, മാഡി ഗ്രീന്‍, ഇസബെല്ല ഗെയ്സ് (വിക്കറ്റ് കീപ്പര്‍), ജെസ് കെര്‍, റോസ്‌മേരി മെയര്‍, ലിയ തഹുഹു, ഈഡന്‍ കാര്‍സണ്‍.

Exit mobile version