Site iconSite icon Janayugom Online

വായുമലിനീകരണം ഏറ്റവും കുറവ് ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍: കേരളത്തിലെ നാല് നഗരങ്ങള്‍ പട്ടികയില്‍

ഇന്ത്യയിലെ വായു മലിനീകരണം കുറവ് ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍. 2021ലെ ആഗോള വായു നിലവാര പട്ടികയിലെ മലിനീകരണം കുറഞ്ഞ 35 ഇന്ത്യന്‍ നഗരങ്ങളില്‍ 31 എണ്ണവും ദക്ഷിണേന്ത്യയിലാണ്. കേരളത്തിലെ നാല് നഗരങ്ങളും ഇതില്‍ ഉള്‍പ്പെടും.

മലിനീകരണം കുറഞ്ഞ ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ രണ്ടാമത് കോഴിക്കോടാണ്. വായുവിലെ മാരകഘടകങ്ങളെ സൂചിപ്പിക്കുന്ന ശരാശരി പര്‍ട്ടിക്കുലേറ്റ് മാറ്റര്‍ 2.5 കോഴിക്കോട് 18.3 ആണ്. തലസ്ഥാനമായ തിരുവനന്തപുരം ഒന്‍പതാം സ്ഥാനത്താണ് . കൊച്ചിയും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

കര്‍ണാടകയിലെ 14 നഗരങ്ങളിലും തമിഴ്നാട്ടില്‍ നിന്ന് ഒന്‍പത്, ആന്ധ്രാപ്രദേശില്‍ നിന്ന് മൂന്ന് നഗരങ്ങളിലും വായു മലിനീകരണം കുറവാണെന്നാണ് പട്ടിക വ്യക്തമാക്കുന്നത്.

ജനസാന്ദ്രതയും പുക മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങളും കൂടുതലായുള്ള വടക്കേ ഇന്ത്യയിലാണ് വായുമലീനകരണത്തിന്റെ തോത് രൂക്ഷമായിരിക്കുന്നതെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

വായു മലിനീകരണം രൂക്ഷമായ 50 നഗരങ്ങളില്‍ 35 എണ്ണവും ഇന്ത്യയിലാണ്. വായു നിലവാരം ഉറപ്പാക്കുന്നതിനായി ലോകാരോഗ്യസംഘടന നിശ്ചയിച്ചിരിക്കുന്ന ക്യുബിക് മീറ്ററില്‍ അഞ്ച് മൈക്രോഗ്രാം എന്ന നിബന്ധന, ലോകത്തെ ഒരു നഗരവും പാലിക്കുന്നില്ലെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Eng­lish Sum­ma­ry: South Indi­an cities have the low­est air pol­lu­tion: Four cities in Ker­ala on the list

You may like this video also

Exit mobile version