Site icon Janayugom Online

കോവിഡ് നാ​ലാം ത​രം​ഗ ഭീ​തി​യി​ൽ ദ​ക്ഷി​ണ കൊറിയ

ദ​ക്ഷി​ണ കൊ​റി​യ​യി​ൽ കോ​വി​ഡ് കേ​സു​ക​ളി​ൽ വ​ൻ വ​ർ​ധ​ന. ഒ​രാ​ഴ്ച റിപ്പോര്‍ട്ട് ചെയ്ത കേ​സു​കളു​ടെ എണ്ണം നാ​ല് ല​ക്ഷ​മാ​യി. മ​ര​ണ​സം​ഖ്യ ഏ​ക​ദേ​ശം ആ​റാ​ഴ്ച​യ്ക്കു​ള്ളി​ൽ ഇ​ര​ട്ടി​യാ​യി. പ്ര​തി​ദി​നം ശ​രാ​ശ​രി 340 മ​ര​ണ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെയ്യുന്നത്.

ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ളു​ടെ എ​ണ്ണം ഏ​പ്രി​ൽ ആ​ദ്യ​ത്തോ​ടെ ഇ​ര​ട്ടി​യാ​കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഉ​ത്ത​ര കൊ​റി​യ​യു​ടെ​യും റ​ഷ്യ​യു​ടെ​യും അ​തി​ർ​ത്തി പ്ര​ദേ​ശ​ത്താ​ണ് പു​തി​യ കേ​സു​ക​ളു​ടെ കൂടുതലായും റി​പ്പോ​ർ​ട്ട് ചെയ്തത്.

കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ ആ​ശു​പ​ത്രി കി​ട​ക്ക​ക​ളു​ടെ ക്ഷാ​മം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് പു​റ​ത്തു വ​രു​ന്ന വാർത്തക​ൾ. കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​തി​ന് പ്ര​ധാ​ന കാ​ര​ണ​മാ​യി വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത് ഒ​മി​ക്രോ​ണിന്റെ വ്യാ​പ​ന​മാ​ണ്. ദ​ക്ഷ​ണി കൊ​റി​യ​യി​ലെ 52 ദ​ശ​ല​ക്ഷം ജനങ്ങളിൽ 87 ശ​ത​മാ​ന​വും പൂ​ർ​ണ​മാ​യി വാ​ക്സി​നേ​ഷ​ൻ എ​ടു​ത്ത​വ​രും 63 ശ​ത​മാ​നം പേ​ർ ഇ​തി​ന​കം ബൂ​സ്റ്റ​ർ ഡോ​സു​ക​ൾ സ്വീകരിച്ചവരുമാണ്.

eng­lish summary;South Korea afraid of fourth covid wave

you may also like this video;

Exit mobile version