Site iconSite icon Janayugom Online

മൂക്ക് മറച്ച് കോവിഡ് അകറ്റാം; പുത്തൻ മോഡൽ മാസ്ക് അവതരിപ്പിച്ച് ദക്ഷിണ കൊറിയ

മൂക്ക് മാത്രം മറയ്ക്കാന്‍ കഴിയുന്ന മാസ്ക് അവതരിപ്പിച്ച് ദക്ഷിണ കൊറിയ. കോസ്‌ക് എന്ന പേരിലാണ് പുതുപുത്തന്‍ മാസ്ക് വിപണിയില്‍ അവതിരിപ്പിക്കുന്നത്. മാസ്‌ക് അഴിക്കാതെ തന്നെ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുമെല്ലാമാകുമെന്നതാണ് ഈ മാസ്‌കിന്റെ പ്രത്യേകത.

ഭക്ഷണം കഴിക്കുമ്പോഴും ശ്വസനത്തിലൂടെ അന്തരീക്ഷത്തിൽനിന്ന് വൈറസ് പടരുന്നത് തടയുകയാണ് പുതിയ മാസ്‌ക് വഴി ലക്ഷ്യമിടുന്നതെന്നാണ് ദക്ഷിണ കൊറിയൻ ഗവേഷകര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. വായയും മൂക്കും മറക്കാവുന്ന മാസ്‌ക് മൂക്ക് മാത്രം മറയുന്ന തരത്തിൽ മടക്കി ഉപയോഗിക്കാം.

ദക്ഷിണ കൊറിയൻ കമ്പനിയായ അറ്റ്മാൻ ആണ് ഈ പുത്തൻ മാസ്‌കിന് പിന്നില്‍. അമേരിക്കൻ-ദക്ഷിണ കൊറിയൻ ഇ‑കൊമേഴ്‌സ് കമ്പനിയായ ‘കൂപാങ്ങി’ൽ വഴി ഇത് വിൽപനയ്ക്കുമെത്തിയിട്ടുണ്ട്. പത്ത് മാസ്‌ക് അടങ്ങിയ ഒരു പായ്ക്കിന് 11.42 ഡോളറാണ്(ഏകദേശം 855 രൂപ) വില.

ENGLISH SUMMARY: South Korea intro­duces new mod­el mask cov­ers nose
You may also like this video

Exit mobile version