Site iconSite icon Janayugom Online

സൗത്ത് സോൺ ഹോക്കി: ഫൈനൽ പ്രതീക്ഷ നിലനിർത്തി കേരളം

സൗത്ത് സോൺ ഹോക്കി ചാമ്പ്യൻഷിന്റെ നാലാം മത്സരത്തിൽ കേരളാ വനിതകൾ തെലങ്കാനയെ പരാജയപ്പെടുത്തി ഫൈനൽ പ്രതീക്ഷ നിലനിർത്തി. എതിരില്ലാത്ത ഏഴ് ഗോളിനാണ് കേരളം തെലങ്കാനയെ മുട്ടുകുത്തിച്ചത്. കേരള പുരുഷ ടീം തോൽവി അറിയാതെയാണ് മുന്നോട്ട് കുതിക്കുന്നത്. നാലാം മത്സരത്തിൽ കേരളം ആന്ധാപ്രദേശിനെ എതിരില്ലാത്ത ഏഴ് ഗോളിന് തോല്പിച്ച് ഫൈനൽ യോഗ്യത നേടി. കേരളത്തിനായി ലക്റ ആദിത്യയും ബഹല സൂരജും ഇരട്ടഗോൾ നേടി. ലക്റ ആദിത്യയാണ് മത്സരത്തിലെ താരം. നാല് മത്സരങ്ങളിൽ നിന്നായി കേരളത്തിന് 12 പോയിന്റാണ് നിലവിൽ ഉള്ളത്. നാളെ നടക്കുന്ന അവസാന മത്സരത്തിൽ കേരളം തെലങ്കാനയെ നേരിടും. പുരുഷ ടീമിന് യോഗ്യത നേടാൻ ഒരു സമനില മാത്രം മതി. നാല് മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുമായി കേരളത്തിന്റെ ബഹല സൂരജാണ് ടോപ് സ്കോറർ. പുതുച്ചേരിയുടെ നിതീശ്വരനും ഒമ്പത് ഗോളോടെ പിറകിൽ തന്നെയുണ്ട്. 

കേരളാ വനിതകൾ വിജയത്തോടെ ഒമ്പത് പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. മൂന്നാം സ്ഥാനത്തുള്ള തമിഴ‌്നാടിനും ഒമ്പത് പോയിന്റാണ്. ഗോളുകളുടെ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിലാണ് കേരളം രണ്ടാമത് എത്തിയത്. കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ച് 12 പോയിന്റുമായി ആന്ധാപ്രദേശ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നിലനിർത്തുന്നു. കേരളത്തിന് വേണ്ടി പരമേശ്വരി പിനത്തോള്ളയും അഭയ ജോതിയും ഇരട്ട ഗോൾ നേടി. ഇതോടെ നാല് മത്സരങ്ങളിൽ നിന്ന് എട്ട് ഗോൾ നേടിയ പരമേശ്വരി ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമത് എത്തി. തമിഴ്‌നാടിന്റെ ജോവിനയും ആന്ധ്രാപ്രദേശിന്റെ മധുരിമ ഭായിയും എട്ട് ഗോൾ വീതം നേടിയിട്ടുണ്ട്. പരമേശ്വരിയാണ് മത്സരത്തിലെ താരം. വ്യാഴാഴ്ച നടക്കുന്ന അവസാന നിർണായക മത്സരത്തിൽ കേരളം ഗ്രൂപ്പിലെ കരുത്തരായ ആന്ധ്രാപ്രദേശിനെ നേരിടും. 

Eng­lish sum­ma­ry ; South Zone Hock­ey: Ker­ala retains hope of finals

You may also like this video

Exit mobile version