Site iconSite icon Janayugom Online

ട്രെയ്‌നില്‍ യാത്ര ചെയ്യാന്‍ പൊലീസുകാരും ടിക്കറ്റെടുക്കണമെന്ന് ദക്ഷിണ റെയില്‍വെ

ട്രെയ്‌നില്‍ യാത്ര ചെയ്യാന്‍ പൊലീസുകാരും ടിക്കറ്റെടുക്കണമെന്ന് ദക്ഷിണ റെയില്‍വെയുടെ നിര്‍ദേശം. ടിക്കറ്റെടുക്കാതെ കയറുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ യാത്രക്കാരുടെ സീറ്റുകള്‍ സ്വന്തമാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടിയെന്ന് ദക്ഷിണ റെയില്‍വെ ചെന്നൈ ഡിവിഷന്‍ സീനിയര്‍ കൊമേഴ്സ്യല്‍ മാനേജര്‍ പറഞ്ഞു. ടിക്കറ്റെടുക്കാതെ സീറ്റിലിരിക്കുന്ന പൊലീസുകാര്‍ ടിടി ക്ക് തന്റെ ഐഡി കാര്‍ഡ് കാണിക്കുന്നതാണ് പതിവ്. യാത്ര ചെയ്യാന്‍ പൊലീസുകാരും ടിക്കറ്റെടുക്കണമെന്ന് തമിഴ്നാട് ഡിജിപിയെയും ചെന്നൈ സിറ്റി പൊലീസ് കമ്മീഷണറെയും ദക്ഷിണ റെയില്‍വെ കത്തിലൂടെ അറിയിച്ചു. ഇനി എല്ലാ ട്രെയിനുകളിലും ഔദ്യോഗിക ആവശ്യങ്ങള്‍ക്കോ അല്ലാതെയോ യാത്ര ചെയ്യാന്‍ പൊലീസുകാര്‍ ടിക്കറ്റെടുക്കണം.

Eng­lish sum­ma­ry; South­ern Rail­way wants police to buy tick­ets to trav­el by train

You may also like this video;

Exit mobile version