Site iconSite icon Janayugom Online

സ്പേസ് ഡോക്കിങ് ദൗത്യം മാറ്റി

ഐഎസ്ആര്‍ഒയുടെ സ്പാഡെക്സ് സ്പേസ് ഡോക്കിങ് ദൗത്യം മാറ്റി. ഉപഗ്രഹങ്ങൾ രണ്ടായി വിക്ഷേപിച്ചതിന് ശേഷം ഒന്നായി കൂട്ടിച്ചേർക്കുന്നതാണ് ഡോക്കിങ് പരീക്ഷണം. ഒമ്പതിന് രാവിലെ ഒമ്പതിനും പത്തിനുമിടയില്‍ ചേസര്‍ എസ്ഡിഎക്സ് 01, ടാര്‍ഗറ്റ് എസ്ഡിഎക്സ് 02 ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് വച്ച് കൂട്ടിയോജിപ്പിക്കും. സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് കൂടുതൽ പരിശോധനകൾ ആവശ്യമായതിനാലാണ് ഡോക്കിങ് നീട്ടിയതെന്ന് ഐഎസ്‌ആർഒ അറിയിച്ചു. 

ഡിസംബര്‍ 30ന് പിഎസ്എല്‍വി 60 റോക്കറ്റാണ് സ്പാഡെക്സ് ദൗത്യത്തിനായുള്ള ഇരട്ട ഉപഗ്രഹങ്ങള്‍ ഭൂമിയില്‍ നിന്ന് 470 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിച്ചത്. ദൗത്യം വിജയിച്ചാല്‍ സ്പേസ് ഡോക്കിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. റഷ്യ, അമേരിക്ക, ചൈന എന്നീ മൂന്ന് രാജ്യങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ ബഹിരാകാശ ഡോക്കിങ് സാങ്കേതിക വിദ്യയുള്ളത്. 470 കിലോമീറ്റർ ഉയരത്തിലുള്ള സർക്കുലർ ലോ എർത്ത് ഓർബിറ്റിൽ വച്ച് രണ്ട് പേടകങ്ങളും ഡോക് ചെയ്യാനാണ് ഈ ദൗത്യം ലക്ഷ്യമിടുന്നത്. 

Exit mobile version