Site iconSite icon Janayugom Online

സ്പേസ് എക്സ് ഉപഗ്രഹങ്ങള്‍ ബഹിരാകാശ നിലയത്തിന് സമീപമെത്തി ; താക്കീത് നല്‍കണമെന്ന് ചൈന യുഎന്നില്‍

എലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ ഉപഗ്രഹങ്ങള്‍ രണ്ടു തവണ ചൈനയുടെ ബഹിരാകാശ നിലയവുമായി കൂട്ടിയിടിക്കുന്ന സാഹചര്യമുണ്ടായെന്ന് ചൈന. യുഎന്നിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ചൈന ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസിന്റെ റിപ്പോർട്ട് പ്രകാരം ജൂലൈ ഒന്നിനും ഒക്ടോബർ 21നുമാണ് സ്പേസ് എക്സ് വിക്ഷേപിച്ച സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ ബഹിരാകാശ നിലയത്തിന് സമീപത്തേയ്ക്ക് എത്തിയത്. അമേരിക്കയ്ക്ക് താക്കീത് നല്‍കണമെന്നും ചൈന റിപ്പോര്‍ട്ടിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

കൂട്ടിയിടിക്കല്‍ ഒഴിവാക്കാന്‍ ബഹിരാകാശ നിലയത്തിന് സ്ഥാനചലനം വരുത്താന്‍ നിര്‍ബന്ധിതമായെന്നും സംരക്ഷണ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയെന്നും ചൈന റിപ്പോര്‍ട്ടില്‍ പറയുന്നു. സ്​പേസ്​ സ്​റ്റേഷനായ ടിയാൻഹെ കോർ മൊഡ്യൂളിനെ ഭ്രമണപഥത്തിലേക്കെത്തിക്കാനുള്ള ദൗത്യം ഉൾപ്പടെ 2021ലെ ചൈനയുടെ അഞ്ച് വിക്ഷേപണങ്ങളും വിജയകരമായി പൂര്‍ത്തിയാക്കിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ചൈനയുടെ ബഹിരാകാശ നിലയം ഏകദേശം 41.5 ഡിഗ്രി പരിക്രമണ ചരിവിൽ 390 കിലോമീറ്റർ ഉയരത്തിൽ സ്ഥിരതയുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. ചൈനയുടെ പരാതികളോട് സ്പേസ് എക്സ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

eng­lish sum­ma­ry; SpaceX satel­lites approach the space station

you may also like this video;

Exit mobile version