Site iconSite icon Janayugom Online

അഞ്ച് ലക്ഷത്തോളം കുടിയേറ്റക്കാൈര്‍ക്ക് നിയമപരമായ പദവി നല്‍കാന്‍ സ്പാനിഷ് സര്‍ക്കാര്‍

രേഖകളില്ലാതെ കഴിയുന്ന സ്പെയിനിലെ കുടിയേറ്റക്കാര്‍ക്ക് നിയമപരമായ പദവി നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു.ചുരുങ്ങിയത് അഞ്ച് ലക്ഷം പേര്‍ക്കെങ്കിലും പ്രയോജനം ലഭിക്കുന്ന രീതിയിലാണ് ഈ സുപ്രധാന തീരുമാനം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.യുറോപ്പിലെ മറ്റ്പ്രമുഖ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി കുടിയേറ്റ ജനതയെ ചേര്‍ത്തുനിര്‍ത്തുന്ന നിലപാടാണ് പ്രധാനമന്ത്രി പെഡ്രോ സന്‍ജെസിന്റെ നേതൃത്വലുള്ള സര്‍ക്കാര്‍ സ്വീകിരക്കുന്നത് .

ക്രിമിനൽ പശ്ചാത്തലമില്ലാത്തവർക്കും 2025 ഡിസംബർ 31ന് മുമ്പ് കുറഞ്ഞത് അഞ്ച് മാസമെങ്കിലും സ്പെയിനിൽ താമസിച്ചതായി തെളിയിക്കാൻ കഴിയുന്ന വിദേശ പൗരന്മാർക്കും ഈ ആനുകൂല്യം ലഭ്യമാകും. നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇതൊരു ചരിത്രപരമായ ദിവസമാണ്, എന്ന് സ്പെയിനിലെ ഇൻക്ലൂഷൻ, സോഷ്യൽ സെക്യൂരിറ്റി ആൻഡ് മൈഗ്രേഷൻ മന്ത്രി എൽമ സായിസ് പറഞ്ഞു.ഈ നടപടിയിലൂടെ ഗുണഭോക്താക്കൾക്ക് തുടക്കത്തിൽ ഒരു വർഷത്തെ റെസിഡൻസ് പെർമിറ്റ് ലഭിക്കും, ഇത് പിന്നീട് ദീർഘിപ്പിക്കാനും സാധിക്കും.

കുടിയേറ്റം നിയമവിധേയമാക്കുന്നതിനുള്ള അപേക്ഷകൾ ഏപ്രിലിൽ ആരംഭിക്കുമെന്നും ജൂൺ അവസാനം വരെ ഈ പ്രക്രിയ തുടരുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. മനുഷ്യാവകാശം, സംയോജനം, സഹവർത്തിത്വം എന്നിവയിൽ അധിഷ്ഠിതമായ ഒരു കുടിയേറ്റ മാതൃകയെയാണ് ഞങ്ങൾ ശക്തിപ്പെടുത്തുന്നത്. ഇത് സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക ഐക്യത്തിനും അനുയോജ്യമാണ്,സായിസ് പറഞ്ഞു.സമീപ വർഷങ്ങളിൽ ലാറ്റിനമേരിക്കയിൽ നിന്ന് ഉൾപ്പെടെ വലിയ തോതിലുള്ള കുടിയേറ്റമാണ് സ്പെയിനിൽ ഉണ്ടായത്. സ്പെയിനിലെ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 2017ൽ 1,07,409 ആയിരുന്നത് 2025ൽ 8,37,938 ആയി ഉയർന്നു. നിലവിൽ സ്പെയിനിൽ കഴിയുന്ന അനധികൃത കുടിയേറ്റക്കാരിൽ ഭൂരിഭാഗവും കൊളംബിയ, പെറു, ഹോണ്ടുറാസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.

Exit mobile version