ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനാവില്ലെന്ന് സ്പാനിഷ് പ്രസിഡന്റ് പെഡ്രോ സാഞ്ചസ്. കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജി 20 യിൽ പങ്കെടുക്കാൻ സ്പാനിഷ് പ്രസിഡന്റ് എത്താത്തത്. എക്‌സിലൂടെയാണ് സ്പാനിഷ് പ്രസിഡന്റ് പെഡ്രോ സാഞ്ചസ് അറിയിച്ചത്.
ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ കഴിയില്ലെന്നും ഉച്ചകോടിയില്‍ സ്പെയിനിനെ പ്രതിനിധീകരിച്ച് ഫസ്റ്റ് വൈസ് പ്രസിഡന്റ് നാദിയ കാല്‍വിനോയും വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ അല്‍ബാറെസും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സെപ്റ്റംബര്‍ 9 മുതല്‍ 10 വരെ പ്രഗതി മൈതാനിലെ അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്ററിലും എക്‌സിബിഷന്‍ സെന്ററിലും ഭാരത് മണ്ഡപത്തിലുമായാണ് ജി20 ഉച്ചകോടി നടക്കുക.
English Summary: Spanish President Pedro Sánchez will skip G20 Summit
You may also like this video