Site iconSite icon Janayugom Online

കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ സ്പീക്കർ എ.എന്‍. ഷംസീര്‍ ആസ്ട്രേലിയയില്‍

കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ നിയമനിര്‍മ്മാണ സഭകള്‍ അംഗങ്ങളായ, ലണ്ടന്‍ ആസ്ഥാനമായുള്ള അന്താരാഷ്ട്ര സംഘടനയാണ് കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി അസോസിയേഷന്‍. കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ ദേശീയ പാര്‍ലമെന്റും, പ്രാദേശിക നിയമനിര്‍മ്മാണ സഭകളും ചേര്‍ന്ന് ആകെ 180-ഓളം ജനാധിപത്യ സഭകള്‍ അസോസിയേഷനില്‍ അംഗങ്ങളാണ്.

ഇന്ത്യന്‍ പാര്‍ലെമന്റില്‍നിന്നും, സംസ്ഥാന നിയമനിര്‍മ്മാണ സഭകളില്‍ നിന്നുമുള്ള സഭാധ്യക്ഷന്മാരും, ഉദ്യോഗസ്ഥരും ഈ യോഗത്തില്‍ പങ്കെടുക്കുന്നു. കേരള നിയമസഭയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നു.
അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ രാജ്യങ്ങളിലായി വാര്‍ഷിക സമ്മേളനം ചേര്‍ന്നുവരുന്നു. 67-ാമത് കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി കോണ്‍ഫറന്‍സ് നവംബര്‍ 3 മുതല്‍ 8 വരെയുള്ള തീയതികളില്‍ ആസ്ട്രേലിയയിലെ സിഡ്നിയില്‍ വച്ച് നടക്കുകയാണ്. ന്യൂ സൗത്ത് വെയ്ല്‍സ് പാര്‍ലമെന്റ് ആതിഥേയത്വം വഹിക്കുന്ന സമ്മേളനത്തിന്റെ ഏറിയ ഭാഗവും സിഡ്നിയിലെ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ചാണ് നടക്കുന്നത്. അംഗരാജ്യങ്ങളില്‍ ജനാധിപത്യം, മനുഷ്യാവകാശം, നല്ല ഭരണം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് അസോസിയേഷന്റെ മുഖ്യലക്ഷ്യം. കോണ്‍ഫറന്‍സില്‍ സ്പീക്കറോടൊപ്പം അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അര്‍ജുന്‍ എസ്. കുമാറും പങ്കെടുക്കുന്നു.

Exit mobile version