Site iconSite icon Janayugom Online

അരിവാള്‍ രോഗബാധിതര്‍ക്ക് പ്രത്യേക ഓണക്കിറ്റ്

സംസ്ഥാനത്ത് അരിവാള്‍ രോഗബാധിതര്‍ക്ക് ആരോഗ്യവകുപ്പ് പ്രത്യേക ഓണക്കിറ്റ് നൽകും.
സംസ്ഥാനത്ത് ആദ്യമായാണ് ഈ രോഗികൾക്ക് പ്രത്യേക ഓണക്കിറ്റ് ലഭ്യമാക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
നിലവിൽ അവർക്ക് നൽകുന്ന ന്യൂട്രീഷൻ കിറ്റ് കൂടാതെയാണ് ഓണക്കിറ്റ് നൽകുന്നത്. സിവിൽസപ്ലൈസ്, കൺസ്യൂമർഫെഡ് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങൾ വഴി സാധനങ്ങൾ ശേഖരിച്ചാണ് കിറ്റ് നൽകുക. ശർക്കര, ചായപ്പൊടി, പഞ്ചസാര, ചെറുപയർ പരിപ്പ് തുടങ്ങിയ എട്ട് ഇനങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആരോഗ്യവകുപ്പും അരിവാള്‍ രോഗികളുടെ കൂട്ടായ്മയും ചേർന്ന് വെള്ളി, ശനി ദിവസങ്ങളില്‍ കിറ്റ് വിതരണം ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് 60 വയസ് മുതൽ പ്രായമുള്ള പട്ടിക വര്‍ഗക്കാര്‍ക്ക് 1000 രൂപ വീതം മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി ലഭിക്കും. സംസ്ഥാനത്തെ 55,781 പട്ടിക വർഗക്കാരിൽ കോട്ടയം ജില്ലയിലെ ഉപഭോക്താക്കൾ ഒഴികെയുള്ളവർക്ക് ഈ ഓണക്കാലത്ത് തുക ലഭിക്കും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം പിൻവലിക്കുന്ന മുറയ്ക്ക് കോട്ടയം ജില്ലയിൽ ഉള്ളവർക്ക് തുക അനുവദിക്കും. ഇതിനായി 5,57,81,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ചു.

Eng­lish sum­ma­ry; Spe­cial Onakit for sick­le cell dis­ease sufferers

you may also like this video;

Exit mobile version