Site icon Janayugom Online

പുത്തൂർ ചുഴലിക്കാറ്റ്: നഷ്ടപരിഹാരത്തിന് പ്രത്യേക പാക്കേജ്

പുത്തൂർ മിന്നൽ ചുഴലിക്കാറ്റിലെ നഷ്ടം പരിഹരിക്കാൻ പ്രത്യേക പാക്കേജ് തയ്യാറാക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ. പുത്തൂർ ഗ്രാമപഞ്ചായത്തിൽ മിന്നൽ ചുഴലിക്കാറ്റുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിലുള്ള നാശനഷ്ടങ്ങളുടെ കണക്ക് എടുക്കുന്നതിന് പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ സംഭാവനകൾ കൂടി ഉൾപ്പെടുത്തി പ്രത്യേക പാക്കേജായി പരിഗണിച്ച് പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

ഇത് സംബന്ധിച്ച് തീരുമാനമെടുക്കാനായി നാളെ കലക്ട്രേറ്റിൽ അഡീഷണൽ ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ യോഗം ചേരും. കൃഷി, വനം, തദ്ദേശ സ്വയം ഭരണ മന്ത്രിമാർ വിവരങ്ങൾ ആരാഞ്ഞിട്ടുണ്ട്. ഇവരുമായി ആലോചിച്ച് പരമാവധി നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ കലക്ടർക്ക് ലഭിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സൂക്ഷ്മ പരിശോധന നടത്തി റിപ്പോർട്ട് നൽകാനും നിർദ്ദേശിച്ചു. കൃഷി ഉൾപ്പെടെയുള്ള മേഖലയിലെ നഷ്ടപരിഹാരങ്ങൾ ലഭ്യമാക്കണമെന്ന കർഷകരുടെയും ജനപ്രതിനിധികളുടെയും ആവശ്യം പ്രത്യേകം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. 

Eng­lish Sum­ma­ry : spe­cial pack­age for cyclone affect­ed in puthoor

You may also like this video :

Exit mobile version