സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജടക്കം അനുവദിക്കണമെന്ന് ആവശ്യമുന്നയിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ കേന്ദ്രധനമന്ത്രി നിർമ്മാല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി.
പുതിയ കേന്ദ്രസർക്കാർ അധികാരത്തിൽ വന്നശേഷമുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.
കേരളത്തിന്റെ ആവശ്യങ്ങൾ ആവർത്തിച്ചതായി ബാലഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചു. ആവശ്യങ്ങൾ സംബന്ധിച്ച കത്ത് കേന്ദ്രധനമന്ത്രിക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു.
കിഫ്‌ബിയും പെൻഷൻ കമ്പനിയും എടുത്ത കടത്തിന്റെ പേരിൽ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കുറച്ചത് ഓരോ സാമ്പത്തിക വർഷത്തിലും 4,710 കോടിയുടെ നഷ്ടമാണ് ഖജനാവിനുണ്ടാക്കുന്നത്. കടമെടുപ്പ് പരിധി കുറച്ച തീരുമാനം പിൻവലിക്കണം.
ദേശീയപാത വികസനത്തിനായി കേരളം നൽകിയ 25 ശതമാനം പദ്ധതിത്തുക സംസ്ഥാനത്തിന് അനുവദിക്കണം. 24,000 കോടിയുടെ പ്രത്യേക പാക്കേജ് അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ തനത് വരുമാനം വർധിപ്പിച്ച് കടം ക്രമാതീതമായി കുറച്ചതും കേന്ദ്ര ധനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
English Summary: special package; Had a meeting with Union Finance Minister
You may also like this video