Site icon Janayugom Online

ശ്രീലങ്കയിൽ ഇന്ന് പ്രത്യേക പാർലമെന്റ് സമ്മേളനം

രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടെ ശ്രീലങ്കയിൽ ഇന്ന് പ്രത്യേക പാർലമെന്റ് സമ്മേളനം ചേരും. പുതിയ പ്രധാനമന്ത്രിയെ നാമനിർദേശം ചെയ്യുന്നത് സഭയിൽ ചർച്ചയാകും. എല്ലാ പാർട്ടി പ്രതിനിധികളോടും ഇന്നത്തെ സഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ സ്പീക്കർ ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ പ്രസിഡന്റിനെ ബുധനാഴ്ച തെരഞ്ഞെടുക്കും.

ഗോതബയ രാജപക്സയുടെ രാജി കഴിഞ്ഞ ദിവസം സ്പീക്കർ അംഗീകരിച്ചിരുന്നു. പ്രധാനമന്ത്രിയായിരുന്ന റെനിൽ വിക്രമസിംഗെ ഇതിന് പിന്നാലെ ആക്ടിങ് പ്രസിഡന്റായി ചുമതലയേറ്റിരുന്നു.

എന്നാൽ വിക്രമസിംഗെയെ ആക്ടിങ് പ്രസിഡന്റായി തുടരാൻ അനുവദിക്കില്ലെന്നാണ് പ്രക്ഷോഭകരുടെ നിലപാട്. റെനിലിനെ മുൻനിർത്തി ഭരണതുടർച്ച നടത്താണ് ഗോതബയയുടെ നീക്കമെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. സർവ്വകക്ഷി സർക്കാർ രൂപീകരിക്കാൻ സ്പീക്കർ തയാറാകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

Eng­lish summary;Special Par­lia­ment Ses­sion in Sri Lan­ka today

You may also like this video;

Exit mobile version