Site iconSite icon Janayugom Online

വനിതാ തടവുകാരുടെ പുനരധിവാസത്തിനായി പ്രത്യേക പദ്ധതികളൊരുങ്ങുന്നു

jailjail

സംസ്ഥാനത്തെ ജയിലുകളിലെ വനിതാ തടവുകാരുടെ പുനരധിവാസത്തിനായി പ്രത്യേക പദ്ധതികളും നയങ്ങളും ആവിഷ്ക്കരിക്കാന്‍ നടപടികളുമായി സര്‍ക്കാര്‍. ഇതിന് മുന്നോടിയായി അവര്‍ക്കിടയില്‍ ശാസ്ത്രീയ രീതിയിലുള്ള പഠനം നടത്തും. വ്യത്യസ്ത ജീവിത സാഹചര്യങ്ങള്‍ മൂലം തെറ്റിലേക്ക് എത്തപ്പെട്ടിട്ടുള്ളതും വ്യത്യസ്തമായ മാനസികാവസ്ഥയിലൂടെ കടന്ന് പോകുന്നവരുമായ വനിതാ തടവുകാര്‍, നേരത്തെ തടവ് ശിക്ഷ അനുഭവിച്ചവര്‍ എന്നിവര്‍ക്കിടയിലാണ് പഠനം നടത്തുക. 

വനിതാ തടവുകാരുടെ അനുഭവങ്ങളും വെല്ലുവിളികളും പുരുഷ തടവുകാരുടേതില്‍ നിന്നും തീര്‍ത്തും വിഭിന്നമായിരിക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് ശാസ്ത്രീയ പഠനം. ഇത്തരത്തില്‍ സമഗ്രമായ സാമൂഹ്യ‑മനശാസ്ത്രപഠനം നടത്തുന്നതിന് റിസര്‍ച്ച് നടത്തുന്ന സ്ഥാപനങ്ങള്‍, എന്‍ജിഒകള്‍ എന്നിവരില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചിരുന്നു. ഇതില്‍ നിന്നും തെരഞ്ഞെടുക്കുന്നവരായിരിക്കും പഠനം നടത്തുക. ഇതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇത്തരത്തില്‍ വനിതാ തടവുകാരുടെ ജീവിതത്തിന്റെ വിവിധ തലങ്ങള്‍ പഠനവിധേയമാക്കുക വഴി ഇവര്‍ക്കനുയോജ്യമായ മാനസിക പിന്തുണ നല്‍കാനും ലക്ഷ്യമിടുന്നു. ഇത്തരത്തില്‍ സമൂഹവുമായുള്ള ഇവരുടെ പുനസയോജനത്തിന് പ്രാപ്തരാക്കാന്‍ ഉതകും വിധത്തില്‍ നിലവിലുള്ള പദ്ധതികള്‍, നയങ്ങള്‍ എന്നിവ പരിഷ്ക്കരിക്കുന്നതിനും പുതിയവ ആവിഷ്ക്കരിക്കുന്നതിനും കഴിയും. 

Eng­lish Sum­ma­ry: Spe­cial schemes are being pre­pared for the reha­bil­i­ta­tion of women prisoners

You may also like this video

Exit mobile version