Site icon Janayugom Online

ആഭ്യന്തര എണ്ണയുടെ പ്രത്യേക നികുതി വെട്ടിക്കുറച്ചു

ആഭ്യന്തരമായി ഉല്പാദിപ്പിക്കുന്ന അസംസ്കൃത എണ്ണയ്ക്കുമേല്‍ ചുമത്തിയ പ്രത്യേക നികുതി കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചു. ഒരു ടണ്ണിന് 10,500 രൂപയായിരുന്നത് 8000 രൂപയായാണ് കുറച്ചത്. വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഏവിയേഷന്‍ ഫ്യൂവലിന്റെ കയറ്റുമതി തീരുവ സര്‍ക്കാര്‍ ഇന്നലെ മുതല്‍ ഒഴിവാക്കിയിരുന്നു. ഡീസലിന്റെ കയറ്റുമതി തീരുവ അഞ്ച് രൂപയായി കുറയ്ക്കുകയും ചെയ്തു.
ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് എണ്ണ കമ്പനികള്‍ വന്‍തോതില്‍ ലാഭം കൊയ്യാന്‍ ആരംഭിച്ചതോടെ ജൂലൈ ഒന്നിനാണ് സര്‍ക്കാര്‍ ആദ്യമായി പ്രത്യേക നികുതി ഏര്‍പ്പെടുത്തിയത്. പെട്രോളിനും എടിഎഫിനും ലിറ്ററിന് ആറ് രൂപയും (ബാരലിന് 12 ഡോളർ) ഡീസൽ ലിറ്ററിന് 13 രൂപയുമാണ് (ബാരലിന് 26 ഡോളർ) കയറ്റുമതി തീരുവ ചുമത്തിയിരുന്നത്.

Eng­lish sum­ma­ry; Spe­cial tax on domes­tic oil has been cut

You may also like this video:

Exit mobile version