വയനാട് സുല്‍ത്താന്‍ ബത്തേരി വാകേരിയില്‍ ഒരാളെ കൊലപ്പെടുത്തിയ നരഭോജി കടുവയെ കണ്ടെത്താനായി വനം വകുപ്പ് 80 പേരടങ്ങിയ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഡോക്ടര്‍, ഷൂട്ടേഴ്‌സ്, പട്രോളിങ് വിഭാഗം എന്നിവര്‍ ഉള്‍പ്പെടുന്നതാണ് സംഘം.
ലൈവ് ട്രാപ്പ് ഉള്‍പ്പടെ 25 ക്യാമറകള്‍, കൂടുകള്‍, തോക്ക് എന്നിവയും സംഘത്തിന്റെ ആവശ്യത്തിനായി അനുവദിച്ചതായി വനം മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. പ്രദേശത്ത് സദാ ജാഗരൂകരായി പ്രവര്‍ത്തിക്കുകയാണെന്നും പ്രദേശവാസികള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.
English Summary: Special team to find tiger Wayanad
You may also like this video