Site icon Janayugom Online

വയനാട്ടിലെ മരം മുറി അന്വേഷിക്കാന്‍ പ്രത്യേക സംഘം

tree

വയനാട്ടിലെ മരം മുറി വിഷയത്തിൽ അന്വേഷണം നടത്താൻ വനം വകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചു. കോട്ടയം വിജിലൻസ് മേധാവി ചെയർപേഴ്സണായും കോഴിക്കോട്, കണ്ണൂർ, എറണാകുളം ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒമാര്‍ അംഗങ്ങളുമായ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. വയനാട് സുഗന്ധഗിരി വനഭൂമിയില്‍ മരങ്ങള്‍ അനധികൃതമായി മുറിച്ചു കടത്തിയെന്നാണ് ആരോപണം. 

വനം മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വനം വകുപ്പ് ഓഫിസ് വളപ്പിൽ കഞ്ചാവ് വളർത്തിയ കേസിൽ കർശന തുടർനടപടികൾക്ക് യോഗം തീരുമാനമെടുത്തു. അന്താരാഷ്ട്ര തലത്തിലുള്ള വിദഗ്ധരുടെ സേവനം വന്യജീവി ആക്രമണം നേരിടുന്നതിന് ഉപയോഗിക്കും. ഇതിനായി വിദഗ്ധരുടെ പട്ടിക തയ്യാറാക്കി.
വനത്തിനകത്തെ 1434 കുളങ്ങളും 574 വയലുകളും പുനരുദ്ധാരണം നടത്തിയതായി യോഗം വിലയിരുത്തി.
പൊതുജന പങ്കാളിത്തത്തോടെ സിഎസ്ആര്‍ ഫണ്ട്, വനവികസന ഏജൻസി ഫണ്ട് എന്നിവ ഉപയോഗിച്ചാണ് പ്രവൃത്തികൾ നടത്തിയത്. 

Eng­lish Sum­ma­ry: Spe­cial team to inves­ti­gate log­ging in Wayanad

You may also like this video

Exit mobile version