Site iconSite icon Janayugom Online

ഓണക്കാലത്ത് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ചെന്നൈ-കൊല്ലം റൂട്ടില്‍ സ്പെഷ്യല്‍ 15 കോച്ചുള്ള എസി ട്രെയിന്‍ അനുവദിച്ചു.ചെന്നൈ സെന്‍ട്രല്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ (06119) , സെപ്‌തംബർ 3, 10 തീയതികളിൽ സർവീസ്‌ നടത്തും. പകൽ 3.10ന്‌ പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന്‌ രാവിലെ 6.40ന്‌ കൊല്ലത്ത്‌ എത്തും. കൊല്ലം- ചെന്നൈ സെൻട്രൽ പ്രതിവാര സ്‌പെഷ്യൽ (06120) 28, സെപ്‌തംബർ 4, 11 തീയതികളിൽ സർവീസ്‌ നടത്തും. കൊല്ലത്തുനിന്ന്‌ രാവിലെ 10.40ന്‌ പുറപ്പെട്ട്‌ പിറ്റേന്ന്‌ പുലർച്ചെ 3.30ന്‌ ചെന്നൈയിൽ എത്തും.

കേരളത്തിൽ പാലക്കാട്‌, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്‌താംകോട്ട എന്നിവിടങ്ങളിൽ സ്‌റ്റോപ്പ്‌ ഉണ്ടാകും. മംഗളൂരു ജങ്‌ഷൻ– ‑തിരുവനന്തപുരം നോർത്ത്‌ റൂട്ടിൽ ദ്വൈവാര സ്‌പെഷ്യലും അനുവദിച്ചു. മംഗളൂരു ജങ്‌ഷൻ- തിരുവനന്തപുരം ദ്വൈവാര സ്‌പെഷ്യൽ (06041) 21 മുതൽ 13 വരെയുള്ള വ്യാഴം, ശനി ദിവസങ്ങളിൽ സർവീസ്‌ നടത്തും. രാത്രി 7.30ന്‌ പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന്‌ രാവിലെ എട്ടിന്‌ തിരുവനന്തപുരം നോർത്തിൽ എത്തും. തിരുവനന്തപുരം നോർത്ത്‌— മംഗളൂരു ജങ്‌ഷൻ ദ്വൈവാര സ്‌പെഷ്യൽ എക്‌സ്‌പ്രസ്‌ (06042) 22 മുതൽ സെപ്‌തംബർ 14 വരെയുള്ള വെള്ളി, ഞായർ ദിവസങ്ങളിൽ സർവീസ്‌ നടത്തും. വൈകിട്ട്‌ 5.15ന്‌ പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന്‌ രാവിലെ 6.30ന്‌ മംഗളൂരു ജങ്‌ഷനിൽ എത്തും. ഒരു എസി ടു ടയർ, 2 എസി ത്രീടയർ, 17 സ്ലീപ്പർ കോച്ചുകൾ ഉണ്ടാകും.

Exit mobile version