കേരളത്തിലേക്ക് ക്രിസ്മസ്, ന്യൂഇയര്‍ സീസണില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. വഡോദരയില്‍ നിന്ന് ശനിയാഴ്ച്ച രാവിലെ ഒന്‍പത് മണിക്ക് പുറപ്പെടുന്ന ട്രെയിന്‍ ഞായറാഴ്ച്ച രാത്രി ഏഴുമണിയോടെയാണ് കോട്ടയത്ത് എത്തുക.
ഡിസംബര്‍ 20 മുതല്‍ നാല് ശനിയാഴ്ച്ചകളില്‍ ഗുജറാത്തിലെ വഡോദരയില്‍ നിന്നും കോട്ടയത്തേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തും.എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, തലശേരി, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ ഈ ട്രെയിന്‍ സര്‍വീസില്‍ സ്‌റ്റോപ്പുകളുണ്ടാകും. ഞായറാഴ്ച്ചകളില്‍ രാത്രി ഒന്‍പതിന് കോട്ടയത്തുനിന്നും ആരംഭിക്കുന്ന മടക്ക സര്‍വീസ് ചൊവ്വാഴ്ച്ച രാവിലെ ആറരയോടെ തിരിച്ച് വഡോദരയിലെത്തുക.
ക്രിസ്മസ്, ന്യൂഇയർ സീസണിൽ കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ: സ്റ്റോപ്പുകൾ അറിയാം

