Site iconSite icon Janayugom Online

നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച് ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചു

തമിഴ്നാട് സേലത്ത് വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചു. നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാര്‍ ഇടിക്കുകയായിരുന്നു. ഈറോഡ് സ്വദേശികളാണ് മരിച്ചത്. മിഴ്‌നാട്ടിലെ സേലം-ഈറോഡ് ഹൈവേയിൽ ബുധനാഴ്ച പുലർച്ചെ 4 മണിയോടെയായിരുന്നു അപകടം.

അമിതവേഗതയിൽ വന്ന കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഈങ്ങൂർ സ്വദേശികളായ എട്ട് പേർ കാറിൽ പെരുന്തുറ ഭാഗത്തേക്ക് പോവുകയായിരുന്നു. സെൽവരാജ്, മഞ്ജുള, അറുമുഖം, പളനിസാമി, പാപ്പാത്തി, ഒരു വയസ്സുള്ള കുട്ടി എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വാൻ ഡ്രൈവർ വിഘ്നേഷ്, പ്രിയ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Eng­lish Sum­ma­ry: Speed­ing van rams lor­ry on Tamil Nadu high­way, 6 dead
You may also like this video

Exit mobile version