Site icon Janayugom Online

യാത്രക്കിടെ സ്പൈസ്ജെറ്റ് വിമാനത്തിന് തീപിടിച്ചു; സുരക്ഷിതമായി നിലത്തിറക്കി

പട്നയിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട സ്പൈസ്ജെറ്റ് വിമാനത്തിന്റെ എൻജിനിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് സുരക്ഷിതമായി നിലത്തിറക്കി.

185 യാത്രക്കാരുമായി പുറപ്പെട്ട വിമാനത്തിൽ പക്ഷിയിടിച്ചതിനെ തുടർന്നാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.

എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ആർക്കും സംഭവത്തിൽ പരിക്കേറ്റിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

Eng­lish summary;SpiceJet plane catch­es fire dur­ing flight

you may also like this video;

Exit mobile version