ദിവ്യ ഗര്‍ഭം ധരിപ്പിക്കാമെന്ന് വ്യാജ വാഗ്ദാനം നല്‍കി യുവതിയെ ബലാത്സംഗം ചെയ്ത ‘ആത്മീയ യൂട്യൂബർ’ അറസ്റ്റില്‍. മലപ്പുറം കാളികാവ് സ്വദേശി സജിൻ ഷറഫുദ്ദീനെയാണ് തിരുവനന്തപുരത്തുനിന്ന് കൊളത്തൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഒരു യൂട്യൂബ് ചാനൽ വഴിയാണ് സജിൻ ഷറഫുദ്ദീനെ യുവതി പരിചയപ്പെട്ടത്. തുടര്‍ന്ന് അവരുടെ വീട്ടില്‍ അതിക്രമിച്ച് കടന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. ആഭിചാരക്രിയ വശമുണ്ടെന്ന് പ്രതി യുവതിയെ വിശ്വസിപ്പിച്ചിരുന്നു.
പൊലീസ് അന്വേഷണത്തില്‍ പ്രതിക്ക് സമാന കേസുകൾ വേറെയുണ്ടെന്ന് കണ്ടെത്തിയിരുന്നു. നിരവധി സ്ത്രീകൾ ഇയാൾക്കെതിരേ പരാതിയുമായി രംഗത്തുവന്നിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

