എച്ച് ഡി ദേവഗൗഡ നയിക്കുന്ന ജനതാദള്‍(എസ്) പിളര്‍പ്പിലേക്ക്. പാര്‍ട്ടി പിളര്‍പ്പ് പൂര്‍ത്തിയായി.ദേശീയ നേതൃത്വം ബിജെപിയുമായി കൂട്ടുചേര്‍ന്നതില്‍ പ്രതിഷേധിച്ച് മാറിനിന്ന കേരള ഘടകം പുതിയ പാര്‍ട്ടി രൂപീകരിച്ചു. ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദള്‍ എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്.പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നവംബര്‍ 2ന് കൊച്ചിയില്‍ നടക്കും.
ചക്രത്തിനുള്ളില്‍ പച്ചില എന്നതാകും പുതിയ പാര്‍ട്ടിയുടെ ചിഹ്നം .കര്‍ണാടകത്തില്‍ ബിജെപിക്ക് ഒപ്പം പോയ ജനതാദള്‍ നേതൃത്വത്തെ കേരള ഘടകം അംഗീകരിച്ചില്ല.ഇന്നലെ ചേര്‍ന്ന സംസ്ഥാന പാര്‍ട്ടി നേതൃയോഗമാണ് പാര്‍ട്ടി രൂപീകരിക്കലിന് അംഗീകാരം നല്‍കിയത്. ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദള്‍ എന്ന പേരില്‍ പാര്‍ട്ടി രജിസ്ട്രേഷന്‍ കഴിഞ്ഞു. ചക്രത്തിനുള്ളില്‍ ഒരില ചിഹ്നമായി ലഭിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിച്ചു. മുകളില്‍ പച്ച താഴെ വെള്ള നിറമുള്ളതായിരിക്കും പുതിയ പാര്‍ട്ടിയുടെ കൊടി

