Site iconSite icon Janayugom Online

സ്കൂളുകള്‍ക്ക് കായിക ഉപകരണങ്ങള്‍ വിതരണം ചെയ്തു

ജില്ലാ പഞ്ചായത്ത് സ്കൂളുകൾക്ക് നൽകിയ കായികോപകരണങ്ങളുടെ ജില്ലാതല വിതരണോദ്ഘാടനം എച്ച് സലാം എം എൽ എ നിർവ്വഹിച്ചു. ജില്ലയിലെ 20 സ്കൂളുകളിൽ കായികാധ്യാപകരെ നിയമിക്കുകയും, 47 സ്കൂളുകൾക്ക് കായിക ഉപകരണങ്ങൾ വിതരണവും ചെയ്ത് പുതിയ കായികനയം നടപ്പാക്കുന്ന സംസ്ഥാനത്തെ ആദ്യ ജില്ലാ പഞ്ചായത്തായി ആലപ്പുഴ ജില്ലാ പഞ്ചായത്ത് മാറി. ഹയർ സെക്കന്ററി വിഭാഗത്തിൽ ഉന്നത വിജയം നേടിയ സ്കൂളിനുള്ള ആദരവും വായനാ മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. ജില്ലയിലെ 47 സ്കൂളുകൾക്കാണ് കായികോപകരണങ്ങൾ വിതരണം ചെയ്തത്.

പ്ലസ് ടു വിന് നൂറു ശതമാനം വിജയം കൈവരിച്ച കാക്കാഴം ഗവണ്‍മെന്റ് ഹയർ സെക്കന്ററി സ്കൂൾ, വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സഹായത്തോടെ ഡി ഇ ഒ തലത്തിൽ നടത്തിയ വായനാ മത്സരത്തിൽ, എച്ച് എസ് വിഭാഗത്തിൽ അമ്പലപ്പുഴ ഗവണ്‍മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ ആർ ജയലക്ഷ്മി, എച്ച് എസ് എസ് വിഭാഗത്തിൽ ജെ എസ് സത്യഭാമ എന്നിവർ സമ്മാനാർഹരായി. കാക്കാഴം സ്കൂൾ പ്രിൻസിപ്പാൾ ശശികുമാരി, സീനിയർ അസിസ്റ്റന്റ് അരുൺ ജി കൃഷ്ണൻ എന്നിവർ ആദരവ് ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അധ്യക്ഷയായി.

സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ ബിനു ഐസക് രാജു, അംഗങ്ങളായ ആർ റിയാസ്, ജോൺ തോമസ്, കെ ജി സന്തോഷ്, കൗൺസിലർ എ എസ് കവിത, ഹയർസെക്കന്ററി ആർ ഡി ഡി അശോക് കുമാർ, ബാലഭവൻ ഡയറക്ടർ എ വാഹിദ്, ഡി ഇ ഒ അന്നമ്മ, അധ്യാപക പ്രതിനിധി സ്റ്റാലിൻ, സെക്രട്ടറി കെ ആർ ദേവദാസ്, സീനിയർ സൂപ്രണ്ട് ശ്രീകാന്ത് എന്നിവർ സംസാരിച്ചു. സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ എം വി പ്രിയ സ്വാഗതം പറഞ്ഞു.

Eng­lish Sum­ma­ry: Sports equip­ment was dis­trib­uted to schools

Exit mobile version