Site iconSite icon Janayugom Online

‘സ്പോർട്സാണ് ലഹരി’ ക്യാമ്പയിന്‍; നഗരത്തിലെ രണ്ട് സ്കൂളുകളിൽ ഫ്ലെഡ് ലൈറ്റ് ടർഫുകൾ ഒരുങ്ങുന്നു

കായികമേഖലയുടെ പ്രോത്സാഹനത്തിനായി നഗരസഭയുടെ നേതൃത്വത്തിൽ സ്കൂളുകളിൽ ഫ്ലെഡ് ലൈറ്റ് ടർഫിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും. നഗരത്തിലെ ഗവൺമെന്റ് മുഹമ്മദൻസ് എച്ച്എസ്എസ്,കൊറ്റംകുളങ്ങര ഗവൺമെന്റ് എച്ച്എസ്എസ് എന്നിവിടങ്ങളിലാകും ടർഫ് നിർമ്മാണം. സംസ്ഥാന സർക്കാരിന്റെ ‘സ്പോർട്സാണ് ലഹരി’ ക്യാമ്പയിനിന്റെ ഭാഗമായാണ് നഗരസഭ പദ്ധതി നടപ്പാക്കുന്നത്.നഗരത്തിലെ കായികമേഖലയ്ക്ക് മുതൽക്കൂട്ടാകുന്ന തരത്തിലായിരിക്കും ടർഫിന്റെ പ്രവർത്തനം. പദ്ധതി രൂപീകരണത്തിന് ശേഷം ഓരോ സ്കൂളിനും എത്രരൂപ ചെലവാകുമെന്ന് എസ്റ്റിമേറ്റ് തയ്യാറാക്കും. ടർഫ് വരുന്നതോടെ കുട്ടികൾക്ക് വൃത്തിയുള്ള കളിക്കളങ്ങൾ ഒരുങ്ങും. മഴ പെയ്താൽ വെള്ളത്തിലും ചെളിയിലും കളിക്കേണ്ട അവസ്ഥയ്ക്ക് മാറ്റമുണ്ടാകും. ഈ കൗൺസിലിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് നിർമ്മാണം പൂ‌ർത്തീകരിക്കാനാണ് നഗരസഭയുടെ ലക്ഷ്യം.’

സ്പോർട്സാണ് ലഹരി’ ക്യാമ്പയിനിന്റെ ഭാഗം എല്ലാവിധ ആധുനിക സജ്ജീകരണങ്ങളോടെയാകും ടർഫുകൾ ടർഫ് വരുന്നതോടെ വിവിധ കായിക മത്സരങ്ങൾക്ക് വേദി ഒരുക്കാനാകും. കുട്ടികൾക്ക് സുരക്ഷിതമായി പരിശീലനം നടത്താനും സാധിക്കും. എത്രയും വേഗം നിർമ്മാണം ആരംഭിക്കാനാണ് നഗരസഭ തീരുമാനം. നഗരസഭ വകയിരുത്തിയ തുക 75 ലക്ഷം ടർഫ് നിർമ്മാണവുമായി ബന്ധപ്പെട്ട് പദ്ധതി രൂപീകരണം നടക്കുകയാണ്. ഉടൻ തന്നെ നിർമ്മാണ പ്രവ‌ർത്തനങ്ങൾ തുടങ്ങും. കൗൺസിൽ കാലാവധി അവസാനിക്കും മുമ്പ് നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.

Exit mobile version