Site iconSite icon Janayugom Online

ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിംഗ്: പത്ത് ഇടത്താവളങ്ങളിൽ ബുക്കിംഗ് സൗകര്യം

ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിംഗ് സൗകര്യം ഏ‍ർപ്പെടുത്തിയതായി സംസ്ഥാന സ‍ർക്കാർ. ഹൈക്കോടതിയിലെ ദേവസ്വം ബെ‍ഞ്ചിലാണ് സ‍ർക്കാർ ഇക്കാര്യം അറിയിച്ചത്. പത്ത് ഇടത്താവളങ്ങളിൽ സ്പോട്ട് ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തിയതായും ബുധനാഴ്ച മുതൽ മുൻകൂ‍ർ ബുക്ക് ചെയ്യാതെ ശബരിമലയിലേക്ക് വരുന്ന ഭക്ത‍ർക്ക് ഈ സംവിധാനം ഉപയോഗിക്കാമെന്നും സ‍ർക്കാ‍ർ കോടതിയെ അറിയിച്ചു. 

ആധാർ, തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട് എന്നിവ സ്പോട്ട് ബുക്കിങ്ങിനായി ഉപയോഗിക്കാം എന്നും സ‍ർക്കാർ വ്യക്തമാക്കി. സ‍ർക്കാർ രേഖയോടൊപ്പം രണ്ട് വാക്സിനെടുത്ത സർട്ടിഫിക്കറ്റോ അല്ലെങ്കിൽ 72 മണിക്കൂറിന് മുൻപെടുത്ത ആർടിപിസിആർ പരിശോധനാ ഫലമോ നിർബന്ധമാക്കിയിട്ടുണ്ട്.

ENGLISH SUMMARY:Spot book­ing for Sabarimala
You may also like this video

Exit mobile version