Site iconSite icon Janayugom Online

തൃശൂരില്‍ ചേലക്കരയില്‍ പുള്ളിമാനുകളെ തെരുവു നായ്ക്കൾ ആക്രമിച്ചു

ജനവാസ മേഖലയിൽ എത്തിയ പുള്ളിമാനുകളെ തെരുവു നായ്ക്കൾ ആക്രമിച്ചു. തൃശൂർ ചേലക്കരയിലാണ് സംഭവം. ആക്രമണത്തിനിടെ ഒരു മാൻ ചത്തു. മറ്റൊന്നിനെ നാട്ടുകാർ രക്ഷിച്ച് കാട്ടിലേക്ക് വിട്ടു. പങ്ങാരപ്പിള്ളി കണ്ടംകുളം പ്രദേശത്തെ ജനവാസ മേഖലയിലെത്തിയ മാനുകളെയാണ് തെരുവു നായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചത്. 

കുളത്തിൽ ചത്തു കിടന്ന മാനിനെ എളനാട് നിന്നും വനപാലകർ എത്തിയാണ് കരയ്ക്കടുത്തത്. നായ്ക്കളുടെ ആക്രമണത്തിനിടെ ചെറിയ മാൻ കുളത്തിൽ വീണ് ചത്തതാകാം എന്നാണ് കരുതുന്നത്. മറ്റൊരു മാനിനെ സമീപവാസികളായ റഷീദ് പങ്ങാരപ്പിള്ളി, ബാബു ആടുപാറ എന്നിവർ ചേർന്ന് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നിന്നും രക്ഷിച്ച് കാട്ടിലേക്ക് കയറ്റിവിട്ടു.

Eng­lish Sum­ma­ry: Spot­ted deer attacked by stray dogs at Chelakkara in Thrissur

You may also like this video

Exit mobile version