Site iconSite icon Janayugom Online

പാകിസ്ഥാൻ ഏജന്റുമാർക്കായി ചാരപ്പണി; ഡിആർഡിഒ ശാസ്ത്രജ്ഞൻ അറസ്റ്റിൽ

പാകിസ്ഥാന്‍ ഏജന്റുമാര്‍ക്ക് രഹസ്യവിവരങ്ങള്‍ കൈമാറിയ ഡിആർഡിഒ ശാസ്ത്രജ്ഞന്‍ അറസ്റ്റിലായി. ചാരവൃത്തി ആരോപിച്ച് മുംബൈ പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) ആണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ, വോയ്‌സ് കോളുകൾ, വീഡിയോകൾ എന്നിവ വഴി പാകിസ്ഥാൻ ഇന്റലിജൻസ് ഏജൻസിയുടെ പ്രവർത്തകരുമായി ശാസ്ത്രജ്ഞന്‍ ബന്ധപ്പെട്ടിരുന്നതായി എടിഎസ് പറഞ്ഞു.

ഡിആർഡിഒ ഉദ്യോഗസ്ഥൻ തന്റെ പദവി ദുരുപയോഗം ചെയ്‌തു, അതുവഴി തന്ത്രപ്രധാനമായ സർക്കാർ രഹസ്യങ്ങൾ കൈമാറി. ഇത് ശത്രു രാജ്യത്തിന്റെ കൈകളിൽ അകപ്പെട്ടാൽ ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് എടിഎസ് പറഞ്ഞു. 1923ലെ ഒഫീഷ്യൽ സീക്രട്ട് ആക്‌ട് സെക്ഷൻ 1923 പ്രകാരമാണ് എടിഎസ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Eng­lish Sum­ma­ry: pro­vid­ed infor­ma­tion to Pak­istani agents; DRDO sci­en­tist arrested

You may also like this video

Exit mobile version