Site iconSite icon Janayugom Online

ഇന്ത്യന്‍ രഹസ്യങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തി നല്‍കി: മുന്‍ ആര്‍മി ജീവനക്കാരന്‍ അറസ്റ്റില്‍

SpySpy

പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐക്ക് വേണ്ടി ചാരപ്രവർത്തനം നടത്തിയതിന് ഒരാളെ ഉത്തർപ്രദേശിലെ തീവ്രവാദ വിരുദ്ധ സേന (എടിഎസ്) അറസ്റ്റ് ചെയ്തു. കാസ്ഗഞ്ചിലെ പട്യാലി നിവാസിയായ ഷൈലേന്ദ്ര സിംഗ് ചൗഹാൻ എന്ന ശൈലേഷ് കുമാർ സിങ്, അരുണാചൽ പ്രദേശിലെ ഇന്ത്യൻ ആർമിയിൽ ഒമ്പത് മാസത്തോളം താൽക്കാലിക തൊഴിലാളിയായി ജോലി ചെയ്തിരുന്നതായി ലഖ്‌നൗവിൽ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

സൈന്യത്തെക്കുറിച്ചുള്ള വിവരങ്ങളും വാഹനങ്ങളുടെ ലൊക്കേഷനും നീക്കവും ചിത്രങ്ങളും ഉള്‍പ്പെടെയുള്ളവ ഇയാൾ പാകിസ്ഥാന് കൈമാറിയതായാണ് ആരോപണം.

ചോദ്യം ചെയ്യലിനായി ലഖ്‌നൗവിലെ എടിഎസ് ആസ്ഥാനത്തേക്ക് സിങ്ങിനെ വിളിച്ചുവരുത്തി, അവിടെ നിന്ന് ഔപചാരികമായി അറസ്റ്റ് ചെയ്തു, കോടതിയിൽ ഹാജരാക്കുമെന്ന് പ്രത്യേക ഡിജി (ക്രമസമാധാനം) പ്രശാന്ത് കുമാർ പ്രസ്താവനയിൽ പറഞ്ഞു.വാട്‌സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയുമാണ് സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ സിംഗ് പങ്കുവെച്ചതകെന്ന് എടിഎസ് സംഘം സ്ഥിരീകരിച്ചു.

“ഏകദേശം ഒമ്പത് മാസത്തോളം അരുണാചൽ പ്രദേശിലെ സൈന്യത്തിൽ സിംഗ് താൽക്കാലിക തൊഴിലാളിയായി ജോലി ചെയ്തിരുന്നു, അതിനാൽ സൈന്യവുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ സിങ്ങിന്റെ പക്കലുണ്ട്,” പ്രസ്താവനയിൽ പറയുന്നു.

നിലവിൽ സൈന്യത്തിൽ ജോലി ചെയ്യുന്നില്ലെങ്കിലും സൈന്യത്തിലാണ് ജോലിയെന്നാണ് സോഷ്യൽ മീഡിയ പ്രൊഫൈലിൽ ഇയാള്‍ രേഖപ്പെടുത്തിയിരുന്നത്. ശൈലേന്ദ്ര സിംഗ് ചൗഹാൻ എന്ന പേരിൽ സൈനിക യൂണിഫോമിലുള്ള തന്റെ ചിത്രവും ഇയാൾ പ്രൊഫൈലിൽ പോസ്റ്റ് ചെയ്തിരുന്നു.

വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് ഐഎസ്‌ഐക്ക് വേണ്ടി പ്രവർത്തിക്കുന്ന ഹർലീൻ കൗർ എന്ന സ്ത്രീയുമായി സിംഗ് ഫേസ്ബുക്ക് വഴി ബന്ധപ്പെടുകയും അവർ മെസഞ്ചറിൽ സംസാരിക്കാൻ തുടങ്ങിയതായും പ്രസ്താവനയിൽ പറയുന്നു.

അതിനിടെ, ഐഎസ്‌ഐയുടെ മറ്റൊരു ചാരയായ പ്രീതിയുമായി സിംഗ് വാട്ട്‌സ്ആപ്പിലെ ഓഡിയോ കോളുകൾ വഴി സംസാരിക്കാൻ തുടങ്ങി. താൻ ഒരു സൈനികനാണെന്നാണ് പ്രീതിയെ പരിചയപ്പെടുത്തിയതെന്നും പ്രസ്താവനയിൽ പറയുന്നു.

ലൊക്കേഷനും വാഹനങ്ങളുടെ നീക്കവുമായി ബന്ധപ്പെട്ട വിവരങ്ങളും സിംഗ് സൈന്യത്തിന് കൈമാറുകയും പണത്തിന് പകരമായി പ്രീതിക്ക് ഫോട്ടോകൾ അയയ്ക്കുകയും ചെയ്യാറുണ്ടായിരുന്നുവെന്നും അതിൽ പറയുന്നു.

പ്രീതിയും കൗറും വ്യാജ ഐഡന്റിറ്റിയുള്ള ഐഎസ്‌ഐ കൈകാര്യം ചെയ്യുന്നവരാണെന്ന് മൊഴിയിൽ പറയുന്നു. അതിർത്തിക്കപ്പുറത്ത് നിന്ന് സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ അവർ ഐഎസ്‌ഐക്ക് നൽകാറുണ്ടായിരുന്നു.കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഇയാളെ എടിഎസ് കസ്റ്റഡിയിൽ വാങ്ങും.

Eng­lish Sum­ma­ry: Spy­ing for Pak­istan: For­mer Indi­an Army employ­ee arrested

You may also like this video

Exit mobile version