Site icon Janayugom Online

ചിന്തിപ്പിക്കുന്ന സ്പൈവെയർ

cinema

കോഴിക്കോട് കുറ്റ്യാടി സ്വദേശി ബ്ലെസ്സൻ തോമസ് സംവിധാനം ചെയ്ത സയൻസ് ഫിക്ഷൻ ചിത്രത്തിൽ സൈബർ ലോകത്തിൽ ഒളിഞ്ഞിരിക്കുന്ന കെണികളെയും, അതിൽപ്പെട്ടുണ്ടാകുന്ന അവസ്ഥയേയും അതിന്റെ വരും വരായ്കകളെക്കുറിച്ചുമാണ് എട്ട് മിനിറ്റിലൂടെ അവതരിപ്പിക്കുന്നത്. കാനഡയിലെ ടോറന്റോയിൽ നടന്ന ഓൾട്ടർനേറ്റീവ് ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും മികച്ച ഷോർട്ട് ഫിലിം ആയി തിരഞ്ഞെടുത്തിരിക്കുകയാണ് സ്പൈവെയർ എന്ന സയൻസ് ഫിക്ഷൻ ചിത്രം. സംഗീതസംവിധത്തിൽ തന്റേതായ വ്യക്തിമുദ്രപതിച്ച ബ്ലെസൻ തോമസ് ഒരുക്കുന്ന ആദ്യ ഹ്രസ്വചിത്രം കൂടിയാണെന്ന പ്രത്യേകതയുമുണ്ട് സ്പൈവെയറിന്. ഡിയോൾ സാബുവിന്റേതാണ് സിനിമാറ്റോഗ്രഫി. ഇന്ത്യയിൽ നിന്ന് ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ ഷോർട്ട് ഫിലിം കൂടിയാണ് സ്പൈവെയർ. ഗോഡ്സൺ തോമസ് ആണ് ഈ ഷോർട്ട്ഫിലിമിൽ കേന്ദ്രകഥാപാത്രമായി അഭിനയിച്ചിരിക്കുന്നത്. സംവിധായകൻ ബ്ലെസൻ തോമസിന്റെ സഹോദരൻ കൂടിയാണിദ്ദേഹം. സിനിമകൾ പോലെ തന്നെ ഷോർട്ട് ഫിലിമുകളെയും പ്രേക്ഷകർ വലിയ രീതിയിൽ സ്വീകരിക്കുന്ന ഈ കാലഘട്ടത്തിൽ പുത്തൻ സാങ്കേതികവിദ്യകൊണ്ടും മികച്ച അവതരണ ശെെലികൊണ്ടും പ്രേക്ഷകര്‍ ചിത്രത്തെ ഹൃദയത്തിലേറ്റെടുത്തു. ഡിയോൾ സാബു ആണ് ഛായാഗ്രാഹകൻ, അമൽജിത്ത് കരുണൻ എഡിറ്റിംഗും, പി കെ ജോബിൻ സഹസംവിധാനവും നിർവഹിച്ചരിക്കുന്നു. ജിനേഷ് ജോയ് ആണ് വി എഫ് എക്സ് ഗംഭീരമാക്കിയത്.

Exit mobile version