Site icon Janayugom Online

നാട്ടുകാര്‍ക്ക് തലവേദനയായി “സെെക്കോ “അണ്ണാന്‍, ആക്രമിച്ചത് 18 പേരെ ;ഒടുവില്‍ സംഭവിച്ചത് ?

കാഴ്ചയിൽതന്നെ ഓമനത്തം തുളുമ്പുന്ന അണ്ണാറക്കണ്ണന്മാരെ പൊതുവേയാരും അങ്ങനെ പേടിക്കാറില്ല. എന്നാൽ യുകെയിലെ ബക്‌ലിഎന്ന നഗരത്തിലുള്ളവരുടെ കാര്യം അങ്ങനെയല്ല. അണ്ണാന്റെ ആക്രമണത്തില്‍ വലയുകയാണ് ഇവിടുത്തെ ജനങ്ങള്‍. കഴിഞ്ഞ ഒരാഴ്ചയായി ബ്രിട്ടണില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നടന്ന് വരികയാണ് . ഈ അവസരത്തില്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടക്ക് 18 പേര്‍ക്കാണ് അണ്ണാന്റെ ആക്രമണമേറ്റത്. വട്ട് പിടിച്ച അണ്ണാനെന്നാണ് പ്രദേശവാസികള്‍ ഇപ്പോള്‍ അണ്ണാനെ വിളിക്കുന്നത്. ഗ്രെംലിന്‍സ് എന്ന സിനിമയിലെ ദുഷ്ട കഥാപാത്രമായ ‘സ്‌ട്രൈപ്പ്’ എന്നാണ് സംഭവശേഷം നാട്ടുകാര്‍ നല്‍കിയിരിക്കുന്ന പേര്. ഈക്കഴിഞ്ഞ രണ്ട് ദിവസമായിട്ടാണ് അണ്ണാന്റെ ആക്രമണം രൂക്ഷമായതെന്ന് പ്രദേശവാസികള്‍ പറയുന്നു.

അക്രമ സ്വഭാവം കാണിച്ചിരുന്ന അണ്ണാന്‍ ആയിരുന്നില്ല സ്‌ട്രൈപ്പ് എന്നാണ് പ്രദേശവാസിയായ കൊറിന്‍ റെയ്‌നോള്‍ഡ് പറയുന്നത്. തന്റെ പൂന്തോട്ടത്തില്‍ അവന്‍ സ്ഥിരം വരുമായിരുന്നു. ഇടയ്‌ക്കിടക്ക് ഭക്ഷണം നല്‍കുമായിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച ഭക്ഷണം നല്‍കിയപ്പോള്‍ കയ്യില്‍ കടിച്ചു. പിന്നീട് വാര്‍ത്തകളിലൂടെയാണ് അണ്ണാന്‍ 18ഓളം പേരെ ആക്രമിച്ചുവെന്ന വിവരം അറിഞ്ഞതെന്നും ഇയാള്‍ പറയുന്നു. അണ്ണാന്റെ ആക്രമണത്തില്‍ പരിക്കേറ്റ പലര്‍ക്കും ആഴത്തില്‍ മുറിവുകളേറ്റിട്ടുണ്ടെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവരെയെല്ലാം ആശുപത്രിയില്‍ എത്തിച്ച്‌ പ്രതിരോധ കുത്തിവയ്പ്പ് നല്‍കിക്കഴിഞ്ഞു.

വളര്‍ത്തു മൃഗങ്ങള്‍ക്കും ഈ അണ്ണാന്റെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. പ്രായമായവരും കുട്ടികളുമാണ് അണ്ണാന്റെ ആക്രമണത്തിന് ഇരയായവരില്‍ കൂടുതലും. അണ്ണാന്റെ പല്ലിന് നല്ല മൂര്‍ച്ച ഉണ്ടെന്നും, കൂര്‍ത്ത് താഴേക്ക് ഇരിക്കുന്നതിനാല്‍ ആഴത്തില്‍ മുറിവ് സംഭവിച്ചുണ്ടെന്നും പരിക്കേറ്റവര്‍ പറയുന്നു. തലമുതല്‍ കാല് വരെയുള്ള ഏത് ഭാഗത്തും, എപ്പോള്‍ വേണമെങ്കിലും കടിയേല്‍ക്കാമെന്ന അവസ്ഥയാണെന്നും ഇവര്‍ പറയുന്നു. അപ്രതീക്ഷിത ആക്രമണമായതിനാല്‍ പലര്‍ക്കും പ്രതിരോധിക്കാനുള്ള സമയവും കിട്ടാറില്ല. അതേസമയം കഴിഞ്ഞ ദിവസം അണ്ണാനെ കെണിവച്ച്‌ പിടിച്ചു. ഇതിനെ പിന്നീട് ദയാവധത്തിന് വിധേയമാക്കിയതായും ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു.

eng­lish summary;squirrel attack in Britain
you may also like this video;

Exit mobile version