പത്താം ക്ലാസിലെ കന്നഡ പാഠപുസ്തകത്തില്‍ ആര്‍എസ്‌എസ് സ്ഥാപകന്‍ ഹെഡ്ഗേവാറിന്റെ പ്രസംഗം ഉള്‍പ്പെടുത്തിയപ്പോള്‍ ശ്രീനാരായണ ഗുരുവും പെരിയോറും പുറത്ത്.
പാഠപുസ്തകത്തില്‍ നിന്ന് ഭഗത് സിംഗിനെക്കുറിച്ചുള്ള പാഠം ഒഴിവാക്കിയത് നേരത്തെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സാമൂഹിക ശാസ്ത്ര പാഠപുസ്തകത്തില്‍ നിന്ന് പെരിയോറിനെയും ശ്രീനാരായണ ഗുരുവിനെയും ഒഴിവാക്കിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്.
സാമൂഹ്യപരിഷ്കര്‍ത്താക്കളെ പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കി ആര്‍എസ്‌എസ് സ്ഥാപകന്റെ പ്രസംഗം ഉള്‍പ്പെടുത്തിയ നടപടിക്കെതിരെ ഇതിനോടകം പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
English summary;Sree Narayana Guru and Periyar out; Karnataka textbook in controversy again
You may also like this video;